ലോകകപ്പിന്‍റെ താരത്തെയും വിജയികളെയും തെരഞ്ഞെടുത്ത് റൊണാള്‍ഡോ; അത് മെസിയോ അര്‍ജന്‍റീനയോ അല്ല

ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ ആയിരിക്കും ലോകകപ്പിന്‍റെ താരമെന്നാണ് റൊണാള്‍ഡോയുടെ പ്രവചനം.  എംബാപ്പെയുടെ വേഗത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അയാളുടെ വേഗവും ഫിനിഷിംഗും പ്രതാപകാലത്തെ എന്നെ അനുസ്മരിപ്പിക്കുന്നു. മറ്റു കളിക്കാരെക്കാള്‍ വേഗത്തിലോടുന്ന എംബാപ്പെ അസിസ്റ്റ് നല്‍കുന്നതിലും മിടുക്കനാണ്.

 

Brazil Legend Ronaldo Picks Best Player At FIFA World Cup

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് നാലു ടീമുകള്‍. ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന, ലൂക്കാ മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ, കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സ്, പിന്നെ ആഫ്രിക്കന്‍ വീര്യവുമായി മൊറോക്കോയും. അവസാന ലോകകപ്പ് കളിക്കുന്ന മെസിയും മോഡ്രിച്ചും ഉദിച്ചുയര്‍ന്ന എംബാപ്പെയുമെല്ലാം ലകകപ്പിന്‍റെ താരമാകാനുള്ള പോരാട്ടത്തിലുണ്ട്.

നാലു ഗോളുകളും രണ്ട് അസിസ്റ്റുകളുമുള്ള മെസി, അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളുമുള്ള എംബാപ്പയോ ലോകകപ്പിന്‍റെ താരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും ക്രൊയേഷ്യയെ ലോകചാമ്പ്യന്‍മാരാക്കിയാല്‍ മോഡ്രിച്ചിനും സാധ്യതയുണ്ട്. അര്‍ജന്‍റീന-ക്രൊയേഷ്യ സെമി ഫൈനല്‍ പോരിന്  ആരാധകര്‍ കാത്തിരിക്കെ ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ.

Brazil Legend Ronaldo Picks Best Player At FIFA World Cup

സ്കലോണിയുടെ രണ്ട് തുറുപ്പുചീട്ടുകള്‍ പുറത്ത്; പരീക്ഷണം വേണ്ടി വരും, മരിയ എത്തുമോ? സാധ്യത ഇലവന്‍ ഇങ്ങനെ

ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ ആയിരിക്കും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടുക എന്നാണ് റൊണാള്‍ഡോയുടെ പ്രവചനം.  എംബാപ്പെയുടെ വേഗത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അയാളുടെ വേഗവും ഫിനിഷിംഗും പ്രതാപകാലത്തെ എന്നെ അനുസ്മരിപ്പിക്കുന്നു. മറ്റു കളിക്കാരെക്കാള്‍ വേഗത്തിലോടുന്ന എംബാപ്പെ അസിസ്റ്റ് നല്‍കുന്നതിലും മിടുക്കനാണ്.

ഫ്രാന്‍സ് ലോകകപ്പ് നിലനിര്‍ത്തുമെന്നും എംബാപ്പെ ലോകകപ്പിലെ മികച്ച താരമാകുമെന്നും റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാന്‍സാണ് ഇപ്പോള്ഡ എന്‍റെ ഫേവറൈറ്റ് ടീം. എംബാപ്പെ ലോകകപ്പിന്‍റെ താരമാകുമെന്ന് ലോകകപ്പ് തുടങ്ങും മുമ്പെ താന്‍ പ്രവചിച്ചതാണെന്നും റൊണാള്‍ഡോ പറഞ്ഞു.

ലോകകപ്പിലെ ആദ്യ സെമിയില്ർ അര്‍ജന്‍റീന ഇന്ന് ക്രൊയേഷ്യയെ നേരിടുമ്പോള്‍ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മൊറോക്കയെ നേരിടും.

പക്കാ പ്രൊഫഷണൽ! ഭിന്നശേഷിയുള്ളവർക്കായി ഒരുക്കിയത് മികച്ച സൗകര്യങ്ങള്‍, ഖത്തറിനും ഫിഫയ്ക്കും കയ്യടി; കുറിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios