യുവാവിന് ഗര്‍ഭം എന്നരീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജവാര്‍ത്ത

കോഴിക്കോട് സ്വദേശിയായ യുവാവിന് ഗര്‍ഭം എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നതിന്‍റെ സത്യാവസ്ഥ.

young man pregnant fake news spread using in name of asianet news

കോഴിക്കോട് സ്വദേശിയായ യുവാവിന് ഗര്‍ഭം എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നതിന്‍റെ സത്യാവസ്ഥ.

പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോയും സൈറ്റിലെ ഹോം ടെംപ്ലെറ്റും ഉപയോഗിച്ച് വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കോഴിക്കോട് യുവാവിന് ഗര്‍ഭം എന്ന് കണ്ടെത്തല്‍ എന്ന തലക്കെട്ടോടെ ഒരു ചിത്രം പ്രചരിക്കുന്നു. യുവാവിന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. യുവാവിന്‍റെ ജോലി സ്ഥലം അടക്കം പരാമര്‍ശിച്ചാണ് പോസ്റ്റ് പ്രചരിക്കുന്നത്.

young man pregnant fake news spread using in name of asianet news

വസ്തുത അന്വേഷണം

പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍ വാര്‍ത്തയെന്ന് പറഞ്ഞ് എഴുതിയിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിക്കുന്ന ഫോണ്ട് അല്ല. അതിനൊപ്പം തന്നെ ഇത്തരം ഒരു ഫോര്‍മാറ്റില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത കൊടുക്കാറില്ല. സൈറ്റിലെ ഹോം ടെംപ്ലെറ്റും അയാല്‍ അതില്‍ ചിത്രവും ഹെഡ് ലൈനും, ഡിസ്ക്രിപ്ഷനും മാത്രമാണ് ഉണ്ടാകുക. അതിനൊപ്പം തന്നെ ഇത്തരം ഒരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെ സൈറ്റില്‍ നടത്തിയ സെര്‍ച്ചില്‍ ഒരു സ്ഥലത്തും കണ്ടെത്താനും സാധിച്ചില്ല.

നിഗമനം

കോഴിക്കോട് സ്വദേശിയായ യുവാവിന് ഗര്‍ഭം എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios