ഷൂസിനുള്ളില്‍ ഒഴിച്ച് ബിയര്‍ കുടിച്ച് ഇന്ത്യയില്‍ ഓസീസ് ക്രിക്കറ്റ് ടീമിന്‍റെ ആഘോഷം? Fact Check

സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളില്‍ പറയുന്നത് പോലെയല്ല ഈ ദൃശ്യത്തിന്‍റെ യാഥാര്‍ഥ്യം

Viral video of Australian players drinking from a shoe is not related with ODI World Cup 2023

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിനായിരുന്നു കലാശപ്പോരില്‍ ഓസീസിന്‍റെ വിജയം. കപ്പുയര്‍ത്തിയതിന് പിന്നാലെ ട്രോഫിക്ക് മേല്‍ കാല്‍ കയറ്റിവച്ച് ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത് ചിലര്‍ വിവാദമാക്കിയിരുന്നു. മാര്‍ഷിന്‍റെ ഫോട്ടോ വൈറലായതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. ജേതാക്കളായ ശേഷം ഓസീസ് താരങ്ങള്‍ ഷൂസിനകത്ത് ബിയര്‍ ഒഴിച്ച് കുടിച്ചു എന്നുപറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ പ്രചാരണങ്ങളില്‍ പറയുന്നത് പോലെയല്ല ഈ ദൃശ്യത്തിന്‍റെ യാഥാര്‍ഥ്യം. 

പ്രചാരണം

'ഐസിസി ലോകകപ്പ് 2023 കിരീടധാരണത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആഘോഷം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രഭ എന്ന ഫേസ്‌ബുക്ക് യൂസര്‍ 2023 നവംബര്‍ 19ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി ഹാഷ്‌ടാഗുകളും വീഡിയോയ്‌ക്കൊപ്പം ട്വീറ്റില്‍ കാണാം. 

Viral video of Australian players drinking from a shoe is not related with ODI World Cup 2023

വസ്‌തുത

എന്നാല്‍ ഓസീസ് താരങ്ങള്‍ ഷൂസിനുള്ളില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന വീഡിയോ ഇപ്പോഴത്തേത് അല്ല. ഇതിന് ഓസ്‌ട്രേലിയയുടെ 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജയവുമായി യാതൊരു ബന്ധവുമില്ല. 2021ല്‍ പുരുഷ ട്വന്‍റി 20 ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്‍റെ വീഡിയോയാണ് 2023 ഏകദിന ലോകകപ്പിലേത് എന്ന കുറിപ്പില്‍ ഫേസ്‌ബുക്കില്‍ പ്രഭ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഷൂസിനുള്ളില്‍ ബിയര്‍ ഒഴിച്ച് ഓസീസ് താരങ്ങള്‍ കുടിക്കുന്ന വീഡിയോ 2021 നവംബര്‍ 15ന് ഐസിസി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതാണ്. ഐസിസി പുരുഷ ടി20 ലോകകപ്പ് 2021 എന്ന ലോഗോ ഈ വീഡിയോയില്‍ വലത് ഭാഗത്ത് മുകളിലായി കാണാം. ഐസിസിയുടെ ട്വീറ്റ് ചുവടെ. 

Read more: 'നല്ല മാതൃക, ഓസീസിന്‍റെ കിരീടം പലസ്‌തീന്‍ ജനതയ്‌ക്ക് സമര്‍പ്പിച്ച് ട്രാവിസ് ഹെഡ്'; നടക്കുന്നത് വ്യാജ പ്രചാരണം

Latest Videos
Follow Us:
Download App:
  • android
  • ios