ലോകകപ്പിന് ശേഷം പ്രധാനമന്ത്രിയുടെ കാല്‍തൊട്ട് വന്ദിച്ച് രോഹിത് ശര്‍മ്മ; ചിത്രവും സത്യവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രധാനമന്ത്രിയുടെ കാലുകളില്‍ തൊട്ട് വന്ദിച്ചതായാണ് ചിത്രം

Rohit Sharma touching PM Narendra Modi feet during the Cricket World Cup 2023 final is fake jje

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനലില്‍ മുഖ്യാതിഥികളില്‍ ഒരാളായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫൈനലില്‍ ടീം ഇന്ത്യയെ പരാജയപ്പെടുത്തി കപ്പടിച്ച ഓസീസിനുള്ള സമ്മാനവിതരണത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി മൈതാനത്തെത്തിയപ്പോള്‍ അദേഹത്തിന്‍റെ കാലുകളില്‍ തൊട്ട് വന്ദിച്ചോ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്. നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് ഹിറ്റ്‌മാന്‍ അനുഗ്രഹം തേടിയതായി ഒരു ചിത്രം വൈറലായ പശ്ചാത്തലത്തില്‍ ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സമ്മാനവിതരണ വേദിയിലേക്ക് പ്രധാനമന്ത്രി പോകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അദേഹത്തിന്‍റെ കാലുകളില്‍ തൊട്ട് വന്ദിച്ചതായാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ഫോട്ടോ സഹിതമുള്ള ഒരു റീല്‍സ് ചുവടെ കാണാം.

Rohit Sharma touching PM Narendra Modi feet during the Cricket World Cup 2023 final is fake jje

വസ്‌തുത

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് ടീം ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വന്ദിച്ചൊരു സംഭവമില്ല എന്നാണ് മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ലോകകപ്പിലെ വിജയികളായ ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിന് കപ്പ് സമ്മാനിക്കാന്‍ മോദി ഗ്രൗണ്ടിലെ താല്‍ക്കാലിക വേദിയിലേക്ക് വരുമ്പോള്‍ രോഹിത് ശര്‍മ്മ ദൃശ്യങ്ങളിലേ ഉണ്ടായിരുന്നില്ല. ഇതിനാല്‍തന്നെ പ്രധാനമന്ത്രി സമ്മാനദാന വേദിയിലേക്ക് നടന്നുവരുന്ന വീഡിയോയുടെ സ്ക്രീന്‍ഷോട്ടിലേക്ക് രോഹിത് ശര്‍മ്മയുടെ ചിത്രം എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് വൈറല്‍ ഫോട്ടോ തയ്യാറാക്കിയിരിക്കുന്നത് എന്ന് വ്യക്തം. 

നിഗമനം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലിന് ശേഷം സമ്മാനദാന വേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിച്ചതായുള്ള ചിത്രം വ്യാജമാണ്. മോര്‍ഫ് ചെയ്‌ത് തയ്യാറാക്കിയ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. 

Read more: ഇതിനൊരു അവസാനമില്ലേ; വീണ്ടും കജോളിന്‍റെ ഡീപ് ഫേക്ക് വീഡിയോ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios