നാളെ കേരളമാകെ വൈദ്യുതി മുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം; വസ്തുത ഇത്

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നഷ്ടമുണ്ടായതിന് ഇടയിലാണ് വാട്ട്സ് ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. 

reality of social media claim electricity cut for a day in kerala

മഴക്കെടുതി രൂക്ഷമായതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വൈദ്യുതി മുടങ്ങുമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കെഎസ്ഇബി നിര്‍ദ്ദേശിച്ചുവെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നഷ്ടമുണ്ടായതിന് ഇടയിലാണ് വാട്ട്സ് ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. 

പ്രചാരണം

'Breaking news from KSEB
നാളെ കേരളം ഒട്ടാകെ വൈദുതി മുടങ്ങും എന്ന് KSEB അറിയിച്ചിട്ടുണ്ട്, ഫോൺ ചാർജ് ചെയ്തു വെയ്ക്കുക, ആവശ്യം ഉള്ള മുൻകരുതൽ എടുക്കുക, ഇ വിവരം മറ്റുള്ളവരിൽ എത്തിക്കുക'. എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. നിരവധിയാളുകളാണ് ഈ സന്ദേശം പങ്കുവയ്ക്കുന്നത്. മഴ കനക്കുക കൂടി ചെയ്തതോടെ ഈ സന്ദേശം സത്യമാണ് എന്ന നിലയിലാണ് ആളുകളുടെ പ്രതികരണം.

 

വസ്തുത
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് അഞ്ചിന് സംസ്ഥാന വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന നിലയില്‍ നടന്ന പ്രചാരണം കെഎസ്ഇബി നിഷേധിച്ചിരുന്നു. ഈ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.

ഈ പ്രചാരണമാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നത്.

reality of social media claim electricity cut for a day in kerala

പ്രചാരണം വ്യാപകമായതിന് പിന്നാലെ കെഎസ്ഇബി ഔദ്യോഗിക പേജില്‍ ഇതിനെ സംബന്ധിച്ച് പ്രതികരിക്കുകയും പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios