ഖർ സെ നികൽതേഹി; മനോഹരഗാനം ആലപിക്കുന്നത് ക്യാപ്റ്റൻ ഡിവി സാഠേ അല്ല
വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം എയര്‍ ഇന്ത്യയുടെ ഭാഗമായ സാഠേയുടേത് എന്ന പേരില്‍ വിമാനദുരന്തത്തിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റൻ ഡിവി സാഠേ മികച്ച ഗായകന്‍ കൂടിയായിരുന്നവെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്താണ്? വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം എയര്‍ ഇന്ത്യയുടെ ഭാഗമായ സാഠേയുടേത് എന്ന പേരില്‍ വിമാനദുരന്തത്തിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്.
പ്രചാരണം
ഖര്‍ സെ നികല്‍തേഹി എന്ന ഹിറ്റ് ഗാനം ആലപിക്കുന്ന സൈനിക യൂണിഫോമിലുള്ള സാഠേയോട് സമാനതയുള്ള വ്യക്തിയുടേതാണ് വ്യാപകമായി പ്രചരിക്കുന്ന വീഡിയോ. സേനാംഗങ്ങളും കുടുംബാംഗങ്ങളും സന്നിഹിതരായ സദസിലാണ് ഗാനം ആലപിക്കുന്നത്. അതുല്യ ഗായകന്‍ കൂടിയായിരുന്നു സാഠേയെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വസ്തുത
ഈ വീഡിയോയിലുള്ളത് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ക്യാപറ്റന്‍ ദീപക് സാഠേ അല്ല. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ വേളയില്‍ അന്നത്തെ വൈസ് അഡ്മിറല്‍ ആയിരുന്ന ഗിരീഷ് ലുത്ര വീഡിയോയിലുളളത്.
വസ്തുതാ പരിശോധനാരീതി
കീവേഡ് സെർച്ച് ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ സാഠേയോട് സമാനതയുള്ള വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയുടെ ചിത്രങ്ങള്‍ കണ്ടെത്തി. ഗിരീഷ് ലുത്ര പാട്ട് പാടുന്നത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍. ഈ വാര്‍ത്തകളില്‍ നിലവില്‍ സാഠേയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയും കാണാന്‍ കഴിയും.
2019 മാര്‍ച്ചിലായിരുന്നു ഈ ചടങ്ങ് നടന്നത്. ഈ ചടങ്ങിനേക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയുടെ സ്വര മാധുര്യം ചര്‍ച്ചയായിരുന്നു. 2019ല്‍ ഈ വീഡിയോ വ്യാപകമായിരുന്നു.
നിഗമനം
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് സാഠേയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണ്