ബാങ്ക് പാസ്ബുക്കില്‍ ഗീതാ ശ്ലോകം കുറിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചോ? വസ്തുത ഇതാണ്
നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു എന്ന ശ്ലോകം ബാങ്ക് പാസ്ബുക്കുകളുടെ അവസാന പേജില്‍ കുറിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചതായാണ് പ്രചാരണം
'ബാങ്ക് പാസ്ബുക്കിന്‍റെ പിന്‍ ഭാഗത്ത് ഗീതയിലെ ശ്ലോകങ്ങള്‍ എഴുതണമെന്ന് ആര്‍ബിഐ'. നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു എന്ന ശ്ലോകം ബാങ്ക് പാസ്ബുക്കുകളുടെ അവസാന പേജില്‍ കുറിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം പൊടിപൊടിയ്ക്കുന്നത്.
ബാങ്കുകളുടെ ദുരവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ ഉപദേശമെന്നും വിശദമാക്കുന്ന പത്രക്കുറിപ്പിന്‍റെ ചിത്രത്തിനൊപ്പമാണ് പ്രചാരണം. പ്രാദേശിക ദിനപത്രത്തിന് സമാനമായ എഴുത്തുകളോട് കൂടിയതാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്ന ചിത്രം.
എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ പ്രചാരണം വ്യാജമാണെന്നും ആര്‍ബിഐ വിശദമാക്കുന്നു. ബാങ്ക് പാസ് ബുക്കില്‍ ഗീതാ ശ്ലോകം കുറിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശമെന്ന പ്രചാരണം വ്യാജമാണ്.