റേപ്പിസ്റ്റുകളെ പൂട്ടാൻ സ്ത്രീകൾക്ക് പ്രത്യേക കോണ്ടം; വിപണിയിൽ ലഭ്യമെന്നത് ശരിയോ?
അതിക്രമം ചെയ്യുന്നവരെ കുടുക്കാന്‍ പ്രത്യേക രീതിയിലുള്ള ഈ കോണ്ടം ധരിക്കുന്നത് സ്ത്രീകളെ സഹായിക്കുമെന്നും. വിപണികളില്‍ റേപെക്സ് കോണ്ടം ലഭ്യമാണെന്നുമുള്ള പ്രചാരണത്തിലെ വസ്തുതയെന്താണ്?
ബലാത്സംഗം തടയുന്ന കോണ്ടം വിപണിയില്‍ എന്നപേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്? അതിക്രമം ചെയ്യുന്നവരെ കുടുക്കാന്‍ പ്രത്യേക രീതിയിലുള്ള ഈ കോണ്ടം ധരിക്കുന്നത് സ്ത്രീകളെ സഹായിക്കുമെന്ന പേരില്‍ ഫേസ്ബുക്ക് അടക്കമുള്ള പ്രചാരണത്തിലെ വസ്തുതയെന്താണ്?
'പുറത്ത് പോകുന്ന സമയത്ത് റേപെക്സ് എന്ന കോണ്ടം ധരിച്ചുകൊണ്ട് പോവുക. ആരെങ്കിലും നിങ്ങളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരുടെ ലിംഗം ഈ കോണ്ടത്തിനുള്ളില്‍ കുടുങ്ങും. ഒരു ഡോക്ടറുടെ സഹായം തേടാനാകാതെ ഇത് നീക്കം ചെയ്യാന്‍ സാധിക്കില്ല' എന്നാണ് ഫേസ്ബുക്കില്‍ വ്യാപകമായ പ്രചാരണം വിശദമാക്കുന്നത്.
ഒരു ദശാബ്ദത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധനാണ് സ്ത്രീകള്‍ക്ക് ധരിക്കാവുന്ന രീതിയിലുള്ള കോണ്ടം നിര്‍മ്മിച്ചത്. സോണറ്റ് എഹ്ലേഴ്സ് എന്ന ഈ വിദഗ്ധന്‍ പറയുന്നത് ഇപ്രകാരമാണ്. 'ബലപ്രയോഗത്തിലൂടെ ലിംഗം യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് കോണ്ടത്തിലെ ഹുക്കുകള്‍ ലിംഗത്തില്‍ തറച്ച് കയറും'. ഈ കോണ്ടത്തിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുകയും ചെയ്തിരുന്നു.
റേപ് ആക്സ് എന്ന സംവിധാനമാണ് പിന്നീട് റെപെക്സ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഈ കോണ്ടത്തിന് പേറ്റന്‍റ് നേടിയിരുന്നെങ്കിലും നിര്‍മ്മാണം നടന്നിട്ടില്ല. വലിയ രീതിയില്‍ നിര്‍മ്മാണം നടത്താനുള്ള പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് തടസമായതെന്നും സോണറ്റ് എഹ്ലേഴ്സ് എഎഫ്പിയുടെ വസ്തുതാ പരിശോധക വിഭാഗത്തോട് പറയുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഈ കോണ്ടം ഇതുവരെയും വിപണിയിലെത്തിയിട്ടില്ല. അത്തരത്തിലുള്ള പ്രചാരണം തെറ്റാണ്.