Fact Check: നരേന്ദ്ര മോദി ആകാശത്തിരുന്ന് ആരെയാണ് കൈവീശി കാണിക്കുന്നത്? പ്രചാരണങ്ങള്‍ പൊളിച്ച് വീഡിയോ!

ഏറെ അടി ഉയരത്തിലിരുന്ന് മോദി ആരെയാണ് കൈവീശി കാണിക്കുന്നത് എന്ന് പരിഹാസത്തോടെ പലരും ചോദിക്കുന്നു

PM Modi waving hand to whom from Tejas Fighter Jet in Bengaluru here is the truth jje

ഇന്ത്യ തദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവില്‍ പറന്നത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. മോദി പറക്കുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും വൈറലാവുകയും ചെയ്‌തു. ഏറെ ഉയരത്തില്‍ യാത്ര ചെയ്യവേ നരേന്ദ്ര മോദി കൈവീശിക്കാണിക്കുന്നത് വീഡിയോയില്‍ കാണാനാവുന്നതാണ്. 'ആകാശത്തിരുന്ന് മോദി ആരെയാണ് കൈവീശി കാണിക്കുന്നത്' എന്ന് പരിഹാസത്തോടെ പലരും സാമൂഹ്യമാധ്യമങ്ങളില്‍ ചോദിക്കുന്നു. വൈറല്‍ വീഡിയോയും അതിന്‍റെ വസ്‌തുതയും അറിയാം. 

പ്രചാരണം

'മോദിജിക്ക് ഇത് എന്തുപറ്റി. ഇങ്ങേരിത് ആരോടാ കൈവീശുന്നത്' എന്ന എഴുത്തോടെയാണ് വിഎസ് അച്യുതാനന്ദന്‍ ഫാന്‍സ് എന്ന ഫേസ്‌ബുക്ക് പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവീശുന്ന വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമാനമായി മറ്റനേകം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പ്രധാനമന്ത്രിക്ക് നേര്‍ക്ക് പരിഹാസവും ചോദ്യങ്ങളുമുണ്ട്. ആകാശത്ത് വച്ച് നരേന്ദ്ര മോദി ആരെയാണ് കൈവീശി കാണിച്ചത് എന്ന സംശയം നിരവധി പേര്‍ക്കുള്ളതിനാല്‍ എന്താണ് ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം. അതേസമയം വീഡിയോ പങ്കുവെച്ച വിഎസ് അച്യുതാനന്ദന്‍ ഫാന്‍സ് എന്ന എഫ്‌ബി പേജ് ആരുടേത് എന്ന് വ്യക്തമല്ല.

PM Modi waving hand to whom from Tejas Fighter Jet in Bengaluru here is the truth jje

വസ്‌തുതാ പരിശോധന

ഇന്ത്യ തദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നത് വലിയ വാര്‍ത്തയായിരുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ. നരേന്ദ്ര മോദിയുടെ വെരിഫൈഡ് യൂട്യൂബ് അക്കൗണ്ടില്‍ ഈ യാത്രയുടെ ഒരു മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് കാണാം. അത് പരിശോധിച്ചപ്പോള്‍, പ്രധാനമന്ത്രി ആകാശത്ത് വച്ച് കൈവീശി കാണിക്കുന്നത് സമീപത്ത് കൂടെ പറക്കുന്ന മറ്റൊരു യുദ്ധവിമാനത്തിനാണ് എന്ന് മനസിലാക്കാവുന്നതാണ്. നരേന്ദ്ര മോദി പറന്ന യുദ്ധവിമാനത്തിന് സമീപത്തുകൂടെ മറ്റൊരു വിമാനം പറക്കുന്നത് വീഡിയോയുടെ 35-ാം സെക്കന്‍ഡ് മുതല്‍ കാണാം. അതിലുള്ളവരെയാണ് അദേഹം കൈവീശി കാണിക്കുന്നത് എന്ന് ഇതില്‍ നിന്ന് അനുമാനിക്കാവുന്നതാണ്. 

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദി തേജസ് യുദ്ധവിമാനത്തില്‍ പറക്കവേ കൈവീശിക്കാണിക്കുന്നത് സമീപത്തുകൂടെ പറക്കുന്ന മറ്റൊരു വിമാനത്തിലുള്ളവരെയാണ് എന്ന് വ്യക്തം. മോദി ഫോട്ടോഷൂട്ടിനായി വെറുതെ ആകാശത്തെ കൈവീശിക്കാണിക്കുകയാണ് ചെയ്യുന്നത് എന്ന വാദം കള്ളമാണ്. 

Read more: 'നവകേരള സദസിനായി സിപിഎമ്മിന്‍റെ ബക്കറ്റ് പിരിവ്'; എം വി ജയരാജന്‍റെ ചിത്രം വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios