സമരം ചെയ്യുന്ന കര്‍ഷകര്‍ ദേശീയ പതാകയേ അപമാനിച്ചോ; ചിത്രത്തിന് പിന്നിലെ സത്യം

ഫേസ്‌ബുക്കിലും ട്വിറ്ററിലുമാണ് ഈ ചിത്രം സഹിതം പ്രചാരണം സജീവമായിരിക്കുന്നത്. 

Old photo sharing in social media as farmers disrespecting Tricolour

ദില്ലി: ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ദേശീയ പതാകയേ അപമാനിച്ചോ കര്‍ഷകര്‍? രണ്ടുപേര്‍ ദേശീയപതാകയില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം സഹിതം കര്‍ഷകര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം ഇങ്ങനെ

'ദേശീയ പതാകയെ അപമാനിച്ചാല്‍ കര്‍ഷക പ്രക്ഷോഭത്തിന് നേരെ കാര്‍ക്കിച്ചുതുപ്പും. കര്‍ഷകരുടെ പ്രതിഷേധത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. സമരരംഗത്തുള്ള ഇവരാരും കര്‍ഷകരല്ല. ദേശവിരുദ്ധരായ ഇവരെ അറസ്റ്റ് ചെയ്യണം' എന്ന കുറിപ്പോടെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫേസ്‌ബുക്കിലും ട്വിറ്ററിലുമാണ് ഈ പ്രചാരണം സജീവമായിരിക്കുന്നത്. 

Old photo sharing in social media as farmers disrespecting Tricolour

Old photo sharing in social media as farmers disrespecting Tricolour

 

വസ്‌തുത

സമരം ചെയ്യുന്ന കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചിട്ടില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. പഴയ ചിത്രമാണ് പ്രചരിക്കുന്നതെന്നും നിലവിലെ കര്‍ഷക പ്രക്ഷോഭമായി ഇതിന് ബന്ധമൊന്നുമില്ല എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം(പിഐബി ഫാക്ട് ചെക്ക്) വ്യക്തമാക്കി. 2013ല്‍ ലണ്ടനില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ സംഘടിപ്പിച്ച ഒരു പ്രതിഷേധത്തില്‍ നിന്നുള്ളതാണ് ചിത്രം എന്ന് ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് വിഭാഗവും കണ്ടെത്തി. 

Old photo sharing in social media as farmers disrespecting Tricolour

 

നിഗമനം

ദില്ലി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ ദേശീയ പതാകയെ അപമാനിച്ചു എന്ന് ഒരു ചിത്രം സഹിതമുള്ള പ്രചാരണം വ്യാജമാണ്. ഏഴ് വര്‍ഷം പഴക്കമുള്ള ചിത്രമാണ് ചിത്രമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. 

'മോദിക്ക് ഹസ്‌തദാനം നല്‍കിയതില്‍ ലജ്ജിക്കുന്നു'; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്‌തോ ഒബാമ

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

Latest Videos
Follow Us:
Download App:
  • android
  • ios