ലോകകപ്പില്‍ തോറ്റമ്പിയ പാക് ക്രിക്കറ്റ് ടീം ഇന്ത്യന്‍ അരിക്കിറ്റുമായി നാട്ടിലെത്തി, വൈറല്‍ ചിത്രങ്ങള്‍ മീം!

'മോദിജി നല്‍കിയ അഞ്ച് കിലോയുടെ ഗോതമ്പും അഞ്ച് കിലോയുടെ അരിയുമായി പാക് താരങ്ങളും മാനേജ്‌മെന്‍റും നാട്ടിലെത്തി' എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍

No Pakistan Cricket Team not landed in home with 5Kg Wheat and 5 Kg Rice packets after ODI World Cup 2023 exit Fact Check 2023 11 16 jje

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ലീഗ് ഘട്ടം കടക്കാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പുറത്തായിരുന്നു. ലോകകപ്പിലെ ഫേവറൈറ്റുകളില്‍ ഒന്നായി ടൂര്‍ണമെന്‍റിനെത്തിയ ബാബര്‍ അസമും സംഘവും 9 മത്സരങ്ങളില്‍ 8 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് ടൂര്‍ണമെന്‍റ് അവസാനിപ്പിക്കുകയായിരുന്നു. ലോകകപ്പ് തോല്‍വിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കേ കുറച്ച് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

No Pakistan Cricket Team not landed in home with 5Kg Wheat and 5 Kg Rice packets after ODI World Cup 2023 exit Fact Check 2023 11 16 jje

പ്രചാരണം

'മോദിജി നല്‍കിയ അഞ്ച് കിലോയുടെ ഗോതമ്പും അഞ്ച് കിലോയുടെ അരിയുമായി എല്ലാ പാകിസ്ഥാന്‍ താരങ്ങളും പാക് മാനേജ്‌മെന്‍റും' എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ അനുരാഗ് മീന എന്ന യൂസര്‍ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 2023 നവംബര്‍ 11നുള്ള ട്വീറ്റില്‍ #ThankYouModiiJi, #BabarAzam, #PakistanCricketTeam തുടങ്ങിയ നിരവധി ഹാഷ്‌ടാഗുകള്‍ കാണാം. പാകിസ്ഥാന്‍ താരങ്ങളും മാനേജ്‌മെന്‍റ് അംഗങ്ങളും അരിച്ചാക്കുകളും ഗോതമ്പ് ട്രോളികളുമായി വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്നതായാണ് ചിത്രങ്ങള്‍. പശ്ചാത്തലത്തിലായി പാക് പതാക ആലേഖനം ചെയ്‌ത വിമാനവും കാണാം. 

No Pakistan Cricket Team not landed in home with 5Kg Wheat and 5 Kg Rice packets after ODI World Cup 2023 exit Fact Check 2023 11 16 jje

വസ്‌തുത

ട്വിറ്ററില്‍ പ്രചരിക്കുന്ന രണ്ട് ചിത്രങ്ങളിലും കഴമ്പില്ല. കമ്പ്യൂട്ടര്‍-ജനറേറ്റഡ് ഇമേജുകളാണ് ഇവ. മീം രൂപത്തിലുള്ള ഇവ പാക് ക്രിക്കറ്റ് ടീമിനെ കളിയാക്കുന്നതിനായി ആരോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിച്ചതാണ്. ചിത്രത്തിലുള്ള താരങ്ങള്‍ക്കെല്ലാം ഏതാണ്ട് ഒരേ മുഖഭാവമാണെന്നും ജേഴ്‌സിയിലെ എഴുത്തുകള്‍ വികലമാണ് എന്നും കാണാം. ഗോതമ്പ്, അരി ചാക്കുകളിലും സമാനമായി കോപ്പിയടി പ്രകടം. ലോകകപ്പില്‍ നിന്ന് പുറത്തായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നാട്ടില്‍ മടങ്ങിയെത്തിയ വീഡിയോകളിലൊന്നും ഇത്തരം പാക്കറ്റുകള്‍ പരിശോധനയില്‍ കാണാനായില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ വെറും മീം മാത്രമാണ് എന്ന് വ്യക്തമാണ്. 

Read more: നടി കജോൾ വസ്ത്രം മാറുന്നതായി ഡീപ്‌ഫേക്ക് നഗ്ന വീഡിയോ; ഞെട്ടി രാജ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios