ഗാസ; അയാളുടെ തലയിലെ വലിയ കെട്ട് അഭിനയമെന്ന് ഒരുപക്ഷം! വീഡിയോ യഥാര്‍ഥമെന്ന് തെളിവുകള്‍

ഹോളിവുഡിനെ വെല്ലുന്ന പാലിവുഡ് വീഡിയോസ് തുടരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്

Man in hospital faking injuries in Gaza the truth of the video revealed fact check 2023 11 17 jje

ഗാസയിലെ ആളുകള്‍ പരിക്ക് അഭിനയിച്ച് ലോകത്തിന്‍റെ സിംപതി പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ് എന്നൊരു പ്രചാരണം ഇസ്രയേല്‍-ഹമാസ് പ്രശ്‌നം തുടങ്ങിയപ്പോള്‍ മുതലുണ്ട്. ഗുരുതരമായി പരിക്കേറ്റതായി കാണിക്കാന്‍ പലരും രക്തം പൂശുകയും ശരീരത്തില്‍ പരിക്ക് വച്ചുകെട്ടുകയുമാണ് എന്നാണ് ആരോപണം. ഇതിന് തെളിവായി പുറത്തുവിട്ട വീഡിയോകളിലൊന്ന് രക്തം പുരണ്ട തലേക്കെട്ടുള്ള ഒരാളുടേതായിരുന്നു. ഇയാള്‍ പരിക്ക് അഭിനയിക്കുകയാണ് എന്നും തലയിലെ കെട്ട് അഴിച്ചപ്പോള്‍ യാതൊരു മുറിവും കാണാനില്ല എന്നുമാണ് പ്രചാരണം. എന്താണ് ഇതിന്‍റെ വസ്‌തുത?

പ്രചാരണം

'ഇത് വെറും തലയിൽ കെട്ട് മാത്രമാണുമ്മാ... എനിക്കൊന്നും സംഭവിച്ചിട്ടില്ല... ഹോളിവുഡിനെ വെല്ലുന്ന പാലിവുഡ് വീഡിയോസ് തുടരുന്നു... #Pallywoodഎന്താണെന്ന് അറിയാമല്ലോ അല്ലേ... പലസ്തീനിൽ മാത്രമല്ല ഇനി ഇന്ത്യയിലും ഇതുപോലെ ഉള്ള ഇരവാദ വീഡിയോകൾ കാണാം. മാരക അഭിനയം ആയിരിക്കും'... എന്നുമാണ് 2023 നവംബര്‍ 13ന് രാഷ്‌ട്രവാദി എന്ന യൂസര്‍ ട്വീറ്റ് ചെയ്‌തിട്ടുള്ള വീഡിയോയ്‌ക്ക് ഒപ്പം കുറിപ്പായി കൊടുത്തിട്ടുളളത്. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

Man in hospital faking injuries in Gaza the truth of the video revealed fact check 2023 11 17 jje

വസ്‌തുത

പരിക്കേറ്റതായി അഭിനയിക്കുകയാണ് എന്ന് പറയപ്പെടുന്നയാളുടെ കൈകളില്‍ നോക്കിയാല്‍ പൊള്ളലേറ്റതിന്‍റെ നിരവധി അടയാളങ്ങള്‍ കാണാം. പരിക്ക് യഥാര്‍ഥമാണ് എന്നതിന് ഇതൊരു തെളിവായി കാണാം.

തെളിവ്- 1

Man in hospital faking injuries in Gaza the truth of the video revealed fact check 2023 11 17 jje

തെളിവ്- 2

പ്രചരിക്കുന്ന വീഡിയോയുടെ പൂര്‍ണരൂപം കണ്ടാലും പരിക്ക് യഥാര്‍ഥമാണ് എന്ന് മനസിലാക്കാവുന്നതാണ്. eye.on.palestine എന്ന വെരിഫൈഡ് അക്കൗണ്ടിലാണ് 2023 നവംബര്‍ 12-ാം തിയതി വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. 'ദക്ഷിണ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നു' എന്ന തലക്കെട്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. വൈറല്‍ വീഡിയോയിലുള്ള പരിക്കേറ്റയാളെയും ചുറ്റുമുള്ള ആളുകളേയും ഈ വീഡിയോയിലും കാണാം. 

നിഗമനം

തലയില്‍ വലിയ കെട്ടുമായി ഗാസയിലെ ആശുപത്രിയില്‍ എത്തിയയാള്‍ പരിക്ക് അഭിനയിക്കുകയായിരുന്നു എന്ന വാദം കള്ളം. പരിക്കേറ്റയാളുടെ ശരീരത്തില്‍ രക്തപ്പാടുകളും പൊള്ളലേറ്റ പാടുകളും കൃത്യമായി കാണാനാവുന്നതാണ്. 

Read more: ഫുട്ബോളര്‍ റഫേല്‍ ദ്വാമെനയുടെ കുഴഞ്ഞുവീണുള്ള മരണം; വില്ലന്‍ കൊവിഡ് വാക്‌സീന്‍? Fact Check

Latest Videos
Follow Us:
Download App:
  • android
  • ios