ലാന്‍ഡിംഗും അപകടവും വ്യക്തം; പ്രചരിക്കുന്നത് കരിപ്പൂർ വിമാന ദുരന്തത്തിന്‍റെ ദൃശ്യമോ?

'കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡ് ചെയ്യുന്ന രംഗം' എന്ന കുറിപ്പോടെയാണ് ഫേസ്‌ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

is it the real video of Air India Express Flight 1344 Crash in Kozhikode

കരിപ്പൂര്‍: എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നിലെ കാരണങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മോശം കാലാവസ്ഥ കാരണം വിമാനം തെന്നിമാറിയതും സാങ്കേതിക പിഴവും മുതല്‍ പൈലറ്റിന്‍റെ അശ്രദ്ധ വരെ കാരണമായി പറയുന്നവരുണ്ട്. എന്നാല്‍ യഥാര്‍ഥ കാരണം വ്യോമയാന വിദഗ്ധര്‍ അന്വേഷിച്ചുവരികയാണ്. എന്തുകൊണ്ട് അപകടം സംഭവിച്ചു എന്ന് കാണിക്കുന്ന ഒരു വീഡിയോ ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോക്‌പിറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ സത്യമോ?

പ്രചാരണം ഇങ്ങനെ

'കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡ് ചെയ്യുന്ന രംഗം' എന്ന കുറിപ്പോടെയാണ് ഫേസ്‌ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. വിമാനം ലാന്‍ഡിങിനായി തയ്യാറെടുക്കുന്നതും പറന്നിറങ്ങുന്നതും റണ്‍വേ അവസാനിച്ച് ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നതുമാണ് വീഡിയോയില്‍. മൂന്നര മിനുറ്റ് ദൈര്‍ഘ്യമുണ്ട് ഈ വീഡിയോയ്‌ക്ക്. 

is it the real video of Air India Express Flight 1344 Crash in Kozhikode

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഫേസ്‌ബുക്കില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. 'Air india crash calicut international airport' എന്ന തലക്കെട്ടിലാണ് ഒരാള്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. 'Air india express crash landing at Calicut airport. CCJ' എന്ന കുറിപ്പോടെ മറ്റൊരാള്‍ അപ്‌ലോഡ് ചെയ്ത വീഡിയോയും കാണാം. അപകടത്തിന്‍റെ യഥാര്‍ഥ വീഡിയോയാണ് ഇത് എന്നാണ് ഷെയര്‍ ചെയ്‌തിരിക്കുന്ന എല്ലാവരും അവകാശപ്പെടുന്നത്. 

വസ്‌തുത

കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ യഥാര്‍ഥ വീഡിയോ അല്ല സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്നതാണ് വസ്‌തുത

വസ്‌തുത പരിശോധന രീതി

MPC Flight Recreations എന്ന യൂട്യൂബ് ചാനലില്‍ ഏപ്രില്‍ ഏഴിന് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. യഥാര്‍ഥ വിവരങ്ങള്‍ ഉപയോഗിച്ചുള്ള പുനരാവിഷ്‌കരണ വീഡിയോ എന്ന് ഇതിന്‍റെ വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. Air India Express flight 1344 crash video - (P3D) എന്ന തലക്കെട്ടില്‍ സെക്കന്‍ഡുള്ള വീഡിയോയാണ് ഓഗസ്റ്റ് എട്ടിനാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തത്. Prepare3D എന്ന ഫ്ലൈറ്റ് സിമുലേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയാണ് ഒറിജിനല്‍ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. 

നിഗമനം

കരിപ്പൂര്‍ വിമാന ദുരന്തത്തിന്‍റെ യഥാര്‍ഥ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യം വ്യാജമാണ്. വിമാനാപകടങ്ങള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ പുനരാവിഷ്‌കരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയാണ് ഒറിജിനല്‍ എന്ന് കരുതി പലരും പ്രചരിപ്പിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios