പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ക്ലെയിം ലഭിക്കില്ല; സത്യമോ?

വാട്‍സ്‍ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുന്നത്

is it Pollution Under Control Certificates compulsory to get claims

തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പരിരക്ഷ ലഭിക്കില്ലേ. സാമൂഹിക മാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‍സ്‍ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുന്നത്. എന്താണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം. 

പ്രചാരണം ഇങ്ങനെ

'വാഹന ഉടമകളുടെ ശ്രദ്ധയ്‌ക്ക്...

20/08/2020ന് ശേഷം വാഹന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി വാഹനം അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് "വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ്" നിര്‍ബന്ധമാണ്. ഇത്തരത്തില്‍ pucc ഇല്ലാത്ത സാഹചര്യത്തില്‍ വാഹനത്തിന് യാതൊരുവിധ പരിരക്ഷയും ലഭിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു'. 

is it Pollution Under Control Certificates compulsory to get claims

is it Pollution Under Control Certificates compulsory to get claims

 

വസ്‌തുത

സാമൂഹിക മാധ്യമങ്ങളിലെ വ്യാപക പ്രചാരണങ്ങളെ തുടര്‍ന്ന് അറിയിപ്പുമായി രംഗത്തെത്തി കേരള മോട്ടോര്‍ വാഹന വകുപ്പ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണ് എന്ന് എംവിഡി കേരള സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാല്‍, വാഹനം കൃത്യമായി സര്‍വീസ് ചെയ്‌തു പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു മോട്ടോര്‍ വാഹന വകുപ്പ്

is it Pollution Under Control Certificates compulsory to get claims

 

നിഗമനം

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല എന്ന പ്രചാരണം വ്യാജമാണ്. പ്രചാരണങ്ങളില്‍ മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. 

'സർക്കാർ ആശുപത്രിയിൽ രോഗിക്ക് തറയിൽ ഭക്ഷണം വിളമ്പി'; കേരളത്തിനെതിരെ വ്യാജ പ്രചാരണം

കൊവിഡ് വാക്സിൻ സ്വീകരിച്ച പൂചിന്‍റെ മകൾ മരണപ്പെട്ടു എന്ന വാർത്ത സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

 

Latest Videos
Follow Us:
Download App:
  • android
  • ios