ഡിസംബര്‍ വരെ സ്‌കൂളുകള്‍ തുറക്കില്ല; വാര്‍ത്ത സത്യമോ?
വ്യാപകമായി പ്രചരിച്ച ഒരു വാര്‍ത്ത വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കുകയാണ്. എന്താണ് ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ വാസ്‌തവം.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അധ്യയന വര്‍ഷം പാതി പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്ന് വ്യക്തമായ ഉത്തരമില്ല. ഇതിനിടെ പ്രചരിച്ച ഒരു വാര്‍ത്ത വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കുകയാണ്. എന്താണ് ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ വാസ്‌തവം.
പ്രചാരണം ഇങ്ങനെ
രാജ്യത്തെ സ്‌കൂളുകള്‍ ഡിസംബര്‍ വരെ അടഞ്ഞുകിടക്കും എന്നാണ് simplicity.in എന്ന വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയത്. സ്‌കൂളുകള്‍ ഡിസംബറിന് ശേഷം മാത്രമേ തുറക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
Kashmir Glacier എന്ന ഓണ്‍ലൈന്‍ മാധ്യമവും സമാന വാര്‍ത്ത നല്‍കിയിട്ടുണ്ട്. 'സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് എപ്പോഴാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഡിസംബര്‍ വരെ അടഞ്ഞുകിടക്കും' എന്നാണ് Kashmir Glacier പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്.
സാമൂഹ്യമാധ്യമങ്ങളിലും സമാന പ്രചാരണം സജീവമാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകള്‍ കണ്ടെത്താനായി.
'School will remain closed until December' എന്ന് യൂട്യൂബ് ചാനലായ The Knowledge Bank ഉം വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 12നാണ് ഈ വീഡിയോ പബ്ലിഷ് ചെയ്‌തിരിക്കുന്നത്.
വസ്‌തുത
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് എന്ന് പിഐബി ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന തീയതി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പിഐബി അറിയിച്ചു.
നിഗമനം
കൊവിഡ് വ്യാപനം കാരണം രാജ്യത്ത് അടച്ച സ്‌കൂളുകള്‍ എപ്പോള്‍ തുറക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണ്. എന്തായാലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. ഈ അക്കാദമിക് വര്‍ഷത്തെ സീറോ അക്കാദമിക് ഇയറായി പരിഗണിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന പെണ്‍കുട്ടി, വൈറൽ വീഡിയോയിലുള്ളത് പൂചിന്‍റെ മകള്‍ അല്ല!
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
- Coronavirus
- Coronavirus Fact Check
- Coronavirus Fake
- Covid 19
- Covid 19 Fake
- Covid Fact Check
- Fake News
- IFCN
- Malayalam Fact Check
- School Opening
- School Opening Covid
- School Opening Fake
- School Opening False
- School Opening India
- Schools Closed
- Whatsapp Fake Message
- ഐഎഫ്സിഎന്
- കൊറോണ വൈറസ്
- കൊവിഡ് 19
- ഫേക്ക് ന്യൂസ്
- മലയാളം ഫാക്‌ട് ചെക്ക്
- വ്യാജ വാര്‍ത്ത
- വ്യാജ സന്ദേശം
- വ്യാജ പ്രചാരണം
- സ്‌കൂള്‍ തുറക്കല്‍