ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു എന്ന പാകിസ്ഥാനിലെ പ്രചാരണം വ്യാജം
ലഡാക്കില്‍ MI-17 ഹെലികോപ്റ്റര്‍ തകര്‍ന്നു എന്ന സന്ദേശം ചിത്രം സഹിതം ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് പ്രചരിച്ചത്
ദില്ലി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ സന്ദേശങ്ങളിലൊന്നാണ് ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ MI-17 തകര്‍ന്നുവീണു എന്നുള്ളത്. ഈ സന്ദേശത്തിന് പിന്നിലെ വസ്‌തുത പുറത്തുവിട്ടിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം(പിഐബി ഫാക്‌ട് ചെക്ക്).
പ്രചാരണം ഇങ്ങനെ
ലഡാക്കില്‍ MI-17 ഹെലികോപ്റ്റര്‍ തകര്‍ന്നു എന്ന സന്ദേശം ചിത്രം സഹിതം ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് പ്രചരിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരടക്കം ഇത് പ്രചരിപ്പിച്ചു. തെളിവുകളായി ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ.
വസ്‌തുത
ഇങ്ങനെയൊരു അപകടം സമീപകാലത്തൊന്നും ലഡാക്കില്‍ നടന്നിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ നടന്ന അപകടത്തിന്‍റെ ചിത്രം സഹിതമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നടത്തുന്ന പ്രചാരണം. 2018 ഏപ്രിലില്‍ ലാന്‍ഡിംഗിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അന്നത് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
നിഗമനം
ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നു എന്ന പ്രചാരണം വ്യാജമാണ്. രണ്ട് വര്‍ഷം മുമ്പുള്ള ചിത്രമാണ് പാകിസ്ഥാനില്‍ നിന്നുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
വെറും 3500 രൂപയ്‌ക്ക് ലാപ്‌ടോപ്! വാട്‌സ്‌ആപ്പില്‍ വിദ്യാര്‍ഥികളെ തേടിയെത്തിയ സന്ദേശം സത്യമോ?
സെപ്തംബര്‍ 25 മുതൽ രാജ്യം വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്കോ; അറിയേണ്ടത്
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
- Asianet News Factcheck
- Fact Check Malayalam
- Fact Check Stories
- Factcheck
- Fake
- Fake News
- False Claim
- Helicopter Crash Fake
- Helicopter Crash False
- IAF M-17
- IAF M-17 Helicopter
- IAF M-17 Ladakh
- IFCN
- Ladakh Helicopter Crash
- M-17
- M-17 Ladakh Crash
- എം 17 ഹെലികോപ്റ്റര്‍
- ഐഎഫ് എം 17
- ഐഎഫ്സിഎന്
- ഫാക്‌ട് ചെക്ക്
- ഫേക്ക് ന്യൂസ്
- വ്യാജ പ്രചാരണം
- വ്യാജ വാര്‍ത്ത
- ഹെലികോപ്റ്റര്‍
- ഹെലികോപ്റ്റര്‍ അപകടം
- PIB FactCheck
- പിഐബി ഫാക്‌ട് ചെക്ക്