അണ്ണാമലൈയുടെ ഫോട്ടോയില്‍ മാലയിടുന്ന വിജയ്; വൈറല്‍ ചിത്രം വ്യാജം- Fact Check
അണ്ണാമലൈ സ്വന്തം ശരീരത്തില്‍ ചാട്ടവാറ് കൊണ്ടടിക്കുന്നതിന്‍റെ ഫോട്ടോയില്‍ ടി.വി.കെ അധ്യക്ഷന്‍ കൂടിയായ നടന്‍ വിജയ് മാലയിടുന്നതായാണ് ചിത്രം
തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വ്രതം തുടങ്ങിയിരുന്നു. കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ 6 തവണ ചാട്ടവാർ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങിയത്. അണ്ണാമലൈ സ്വന്തം ശരീരത്തില്‍ ചാട്ടവാറ് കൊണ്ടടിക്കുന്നതിന്‍റെ ഫോട്ടോയില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ് മാലയിടുന്നതായി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ?
പ്രചാരണം
സ്വന്തം ശരീരത്തില്‍ ചാട്ടവാറടിക്കുന്ന അണ്ണാമലൈയുടെ ഫ്രെയിം ചെയ്ത ഫോട്ടോയില്‍ വിജയ് മാലയിടുന്നതായുള്ള ചിത്രം അനവധി പേരാണ് ഫേസ്‌ബുക്കും എക്‌സും (പഴയ ട്വിറ്റര്‍) അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുള്ളത്.
വസ്‌തുതാ പരിശോധന
ടിവികെ അധ്യക്ഷന്‍ വിജയ് അണ്ണാമലൈയുടെ ഫോട്ടോയില്‍ മാലയണിയിച്ചതായി വാര്‍ത്തകളൊന്നും കാണാത്തതിനാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്‍റെ വസ്തുത വിശദമായി പരിശോധിച്ചു. ഇതിനേത്തുടര്‍ന്ന് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ചിത്രത്തിന്‍റെ ഒറിജിനല്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പ്രസിദ്ധീകരിച്ചത് കണ്ടെത്താനായി. ആ വാര്‍ത്തയില്‍ കാണുന്നത് ടി.വി.കെ പാര്‍ട്ടി തലവനായ വിജയ് സ്വാതന്ത്ര്യസമര സേനാനിയായ റാണി നച്ചിയാരുടെ ഫ്രെയിം ചെയ്ത ചിത്രത്തില്‍ ഹാരമണിയിക്കുന്നതായാണ്.
വസ്‌തുത
തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്, തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഫോട്ടോയില്‍ മാലയിട്ടതായുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എഡിറ്റ് ചെയ്ത് രൂപമാറ്റം വരുത്തിയ ചിത്രം ഉപയോഗിച്ചാണ്. വേലു നച്ചിയാരുടെ ചിത്രത്തിലാണ് യഥാര്‍ഥത്തില്‍ വിജയ് ഹാരമണിയിക്കുന്നത്.
ഫോട്ടോയുടെ ഒറിജിനല്‍ ചുവടെ
Read more: ആശുപത്രിയില്‍ നിന്നുള്ള മന്‍മോഹന്‍ സിങിന്‍റെ അവസാന ചിത്രമോ അത്? സത്യാവസ്ഥ ഇത്- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം