ജിമെയില്‍ അങ്ങനെ ഓര്‍മ്മയിലേക്ക്? ഗൂഗിള്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന അറിയിപ്പിന്‍റെ വസ്തുത- Fact Check

ജിമെയില്‍ യുഗം അവസാനിക്കുന്നോ? ഓഗസ്റ്റ് 1ഓടെ മെയില്‍ സംവിധാനം പൂര്‍ണമായും ഇല്ലാതാകുമെന്ന് അറിയിപ്പ്, വസ്‌തുത

Google is sunsetting Gmail service on August 01 2024 here is the fact jje

ഗൂഗിളിന്‍റെ ജനപ്രിയ ഇമെയില്‍ സംവിധാനമായ ജിമെയിലിന് അസ്തമനമാവുകയാണോ? ജിമെയില്‍ സേവനം 2024 ഓഗസ്റ്റ് 1ഓടെ പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചതായാണ് സ്ക്രീന്‍ഷോട്ട് സഹിതം സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്താണ് ഈ അറിയിപ്പിന്‍റെ വസ്തുത.

പ്രചാരണം

ഗൂഗിള്‍ ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പിന്‍റേത് എന്നവകാശപ്പെടുന്ന സ്ക്രീന്‍ഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'ജിമെയിലിനെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയിക്കുകയാണ്. വര്‍ഷങ്ങളോളം ലോകത്തെ ദശലക്ഷക്കണക്കിന് മനുഷ്യരെ തമ്മില്‍ ബന്ധിപ്പിച്ച ജിമെയിലിന്‍റെ സേവനം 2024 ഓഗസ്റ്റ് 1ന് അവസാനിപ്പിക്കുകയാണ്. ഇതോടെ ജിമെയില്‍ വഴി ഇമെയില്‍ അയക്കാനോ സ്വീകരിക്കാനോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കില്ല. ഈ വര്‍ഷം ഓഗസ്റ്റ് 1ന് ശേഷം ജിമെയിലില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. പുതിയ കാലത്തിന് അനുസരിച്ച പുത്തന്‍ പ്ലാറ്റ്ഫോമുകളും സങ്കേതങ്ങളും ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ജിമെയില്‍ നിര്‍ത്തുന്നത്. ആശയവിനിമയ മേഖലയില്‍ ഇതും വലിയ വിപ്ലവത്തിന് വഴിവെക്കും' എന്നും ഗൂഗിള്‍, ജിമെയില്‍ എന്നിവയുടെ ലോഗോ സഹിതമുള്ള അറിയിപ്പില്‍ കാണാം. നിരവധിയാളുകളാണ് ഈ അറിയിപ്പിന്‍റെ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

Google is sunsetting Gmail service on August 01 2024 here is the fact jje

Google is sunsetting Gmail service on August 01 2024 here is the fact jje

വസ്‌തുത

എന്നാല്‍ ജിമെയില്‍ സേവനം പൂര്‍ണമായും ഗൂഗിള്‍ അവസാനിപ്പിക്കുന്നതായുള്ള പ്രചാരണം തെറ്റാണ്. ജിമെയില്‍ ഇവിടെ തുടര്‍ന്നും കാണുമെന്ന് സേവനദാതാക്കള്‍ തന്നെ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) അറിയിച്ചിട്ടുണ്ട്. ജിമെയില്‍ പൂട്ടുന്നതായുള്ള പ്രചാരണം ഗൂഗിള്‍ നിഷേധിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. 

Read more: സ്വകാര്യത വേണമെന്ന് കോലിയും അനുഷ്‌കയും; എന്നിട്ടും രണ്ടാം കുഞ്ഞിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നോ?

Latest Videos
Follow Us:
Download App:
  • android
  • ios