സൗദിയില്‍ നരേന്ദ്ര മോദിയുടെ കറങ്ങുന്ന സ്വര്‍ണ പ്രതിമ എന്ന് വീഡിയോ- Fact Check
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ പ്രതിമ സൗദി അറേബ്യയിലാണ് ഉള്ളത് എന്നാണ് ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയുടെ തലക്കെട്ടുകളിലുള്ളത്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറങ്ങുന്ന സ്വര്‍ണ പ്രതിമ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. അതിമനോഹരമായി നിര്‍മ്മിച്ച ഈ പ്രതിമ സൗദി അറേബ്യയിലാണുള്ളത് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും അവകാശപ്പെടുന്നത്. 156 ഗ്രാം സ്വര്‍ണത്തിലാണ് ഈ പ്രതിമ നിര്‍മിച്ചത് എന്ന് പറയപ്പെടുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ പറയുന്നത് പോലെയല്ല ഈ സ്വര്‍ണ പ്രതിമയുടെ യാഥാര്‍ഥ്യം എന്നാണ് മനസിലാവുന്നത്.
പ്രചാരണം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ പ്രതിമ സൗദി അറേബ്യയിലാണ് ഉള്ളത് എന്നാണ് ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയുടെ തലക്കെട്ടുകളിലുള്ളത്. അടുത്തിടെ ദില്ലിയില്‍ അവസാനിച്ച ജി20 ഉച്ചകോടിയില്‍ ഇന്ത്യയും സൗദിയും വിവിധ മേഖലകളില്‍ സഹകരണത്തിന് ധാരണയായിരുന്നു. ഈ വാര്‍ത്തയ്‌ക്കിടിയാണ് മോദിയുടെ സ്വര്‍ണ പ്രതിമയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളില്‍ അവകാശവാദം പ്രത്യക്ഷപ്പെട്ടത്. എസ് രഖുനാഥ പ്രഭു ആലപ്പുഴ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ട്വീറ്റ് ചുവടെ.
വസ്‌തുത
സൗദിയില്‍ നരേന്ദ്ര മോദിയുടെ കറങ്ങുന്ന സ്വര്‍ണ പ്രതിമയുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്ക് പരിശോധനയില്‍ കണ്ടെത്താനായില്ല. അതേസമയം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ മുമ്പ് പ്രസിദ്ധീകരിച്ച ഒരു വീഡിയോ യൂട്യൂബില്‍ നിന്ന് കണ്ടെത്താനായി. മോദിയുടെ സ്വര്‍ണ പ്രതിമയുടെ വസ്‌തുത ഈ വീഡിയോ പറയുന്നുണ്ട്. ഗുജറാത്ത് നിയമസഭയിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം പ്രധാനമന്ത്രിയും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ സ്വര്‍ണ പ്രതിമ സൂറത്തിലെ ഒരു ജ്വല്ലറി കമ്പനി നിര്‍മിക്കുകയായിരുന്നു എന്നാണ് എഎന്‍ഐ വ്യക്തമാക്കുന്നത്. 2023 ജനുവരി 21നാണ് എഎന്‍ഐ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. വീഡിയോ ചുവടെ കാണാം...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 182ല്‍ 156 സീറ്റുകളുമായാണ് ബിജെപി ഭരണത്തുടര്‍ച്ച നേടിയത്. ഇതിനാല്‍ സീറ്റുകളുടെ എണ്ണത്തെ പ്രതിനിധീകരിക്കാന്‍ 156 ഗ്രാം തൂക്കമുള്ള പ്രതിമ നിര്‍മ്മിക്കുകയായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു പാര്‍ട്ടി നേടുന്ന ഏറ്റവും ഉയര്‍ന്ന സീറ്റുനില ആണിത്. 2022 ഡിസംബര്‍ മാസത്തിലാണ് ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം