Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുന്നതിനെ കുറിച്ച് ഇ പി ജയരാജന്‍ ഇങ്ങനെ പറഞ്ഞോ; സത്യമെന്ത്? Fact Check

ഇ പി ജയരാജന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം

False claim circulating in the name of Asianet News and E P Jayarajan during Lok Sabha Elections 2024
Author
First Published Jun 7, 2024, 2:19 PM IST | Last Updated Jun 7, 2024, 2:22 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ഫലം പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പേരില്‍ വ്യാജ പ്രചാരണം. 'സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതില്‍ സന്തോഷം, രാജീവ് ചന്ദ്രശേഖര്‍ കൂടി ജയിച്ചിരുന്നെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാവുമായിരുന്നു' എന്നും ഇ പി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് 2024 ജൂണ്‍ ആറിന് ന്യൂസ് കാര്‍ഡ് ഷെയര്‍ ചെയ്‌തതായാണ് വ്യാജ പ്രചാരണം നടക്കുന്നത്. 

വ്യാജ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്

False claim circulating in the name of Asianet News and E P Jayarajan during Lok Sabha Elections 2024

ഇ പി ജയരാജന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണ് എന്നറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ജയരാജന്‍റെ പ്രസ്താവനയായി ഇത്തരമൊരു വാര്‍ത്ത ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും പ്രസിദ്ധീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. 

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 വേളയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെന്ന രീതിയില്‍ മുമ്പും വ്യാജ ന്യൂസ് കാര്‍ഡുകള്‍ പ്രചരിച്ചിരുന്നു. അവയുടെ വസ്‌തുതകള്‍ ചുവടെയുള്ള ലിങ്കില്‍ വായിക്കാം. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios