പീഡന ദൃശ്യം മറ്റൊരു സംസ്ഥാനത്തുനിന്നുള്ളത്; കേരളത്തിനെതിരായ വ്യാജ പ്രചാരണം പൊളിഞ്ഞു

കേരളം പീഡനങ്ങളുടെ സംസ്ഥാനം എന്നാണ് പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പലരും കുറിച്ചത്

false claim against kerala on girls molestation

തിരുവനന്തപുരം: ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തില്‍ നടന്നിട്ട് ദിവസങ്ങളേയായുള്ളൂ. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ഡ്രൈവര്‍ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ദാരുണ സംഭവവുമുണ്ടായി. കേരളത്തില്‍ പെണ്‍കുട്ടികളും സ്‌ത്രീകളും നിത്യേന പീഡനങ്ങള്‍ നേരിടുന്നതായി ദേശീയതലത്തില്‍ പ്രചാരണങ്ങള്‍ ഇതോടെ തകൃതിയായി നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്‌തുത എന്ത്?

പ്രചാരണം ഇങ്ങനെ

ഒറ്റപ്പെട്ട ഏതോ ഇടത്തുവച്ച് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിക്കുന്ന ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മറ്റൊരു പെണ്‍കുട്ടി ഇത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 'സ്‌ത്രീകള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്ന ആക്രമണങ്ങളുടെ ഏക വൈറല്‍ വീഡിയോ അല്ല ഇത്. ഇത്തരം അതിക്രമങ്ങള്‍ കേരളത്തില്‍ നിത്യസംഭവമാണ്' എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും കുറിച്ചു. 

false claim against kerala on girls molestation

 

വസ്‌തുത

പ്രചരിക്കുന്ന വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല, ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളതാണ്. ഈ കേസ് 2017 സെപ്റ്റംബര്‍ 26ന് ദേശീയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യയും ദ് ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അന്നും ഈ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 19 വയസുകാരിയായ വിദ്യാര്‍ഥിനിയെ കാമുകന്‍ സായ് ആക്രമിക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സായ്‌യുടെ സുഹൃത്തുക്കളായ കാര്‍ത്തിക്കും പവാനും ചേര്‍ന്നാണ് മൊബൈലില്‍ പീഡന വീഡിയോ ചിത്രീകരിച്ചത്. കുറ്റകൃത്യം നടന്ന് ഒരു മാസത്തിന് ശേഷം മൂവരും പിടിയിലായിരുന്നു. 

നിഗമനം

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും കേരളത്തില്‍ നിത്യസംഭവമാണ് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് കേരളവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ആന്ധ്രപ്രദേശില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യമാണ് കേരളത്തിലേത് എന്ന പേരില്‍ പലരും പ്രചരിപ്പിക്കുന്നത്. പാലക്കാട് ആന ചരിഞ്ഞ സംഭവത്തിലടക്കം കേരളത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ ഉടലെടുത്തിരുന്നു. 

ഈ കടലും മറുകടലും എന്ന ഗാനവുമായി എസ്‌പി‌ബി; വൈറല്‍ വീഡിയോയിലുള്ളത് കൊവിഡ് മുക്തനായ ഗായകനോ

എല്ലാ പെണ്‍കുട്ടികള്‍ക്കും 2000 രൂപ നല്‍കുന്ന കേന്ദ്ര പദ്ധതി സത്യമോ; തിരക്കിട്ട് ഫോം പൂരിപ്പിക്കേണ്ടതുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

Latest Videos
Follow Us:
Download App:
  • android
  • ios