'വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം'; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജം
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ലിങ്ക് എന്ന പേരിലാണ് തെറ്റായ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് എന്ന പേരിലാണ് തെറ്റായ സന്ദേശം സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്.
പ്രചാരണം ഇങ്ങനെ
'വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ട്. എത്രയും വേഗം വോട്ട് ചേര്‍ത്തില്ലെങ്കില്‍ സൈറ്റ് ഹാങ്ങ് ആയി പോകും. അടിയന്തരമായി ചേര്‍ക്കാനുള്ള വോട്ടുകള്‍ ചേര്‍ക്കുക'. http://lsgelection.kerala.gov.in/voters/view എന്ന ലിങ്ക് സഹിതമാണ് പ്രചാരണം.
വസ്‌തുത
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ലിങ്ക് എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഈ വെബ്‌സൈറ്റ് ലിങ്ക് (http://lsgelection.kerala.gov.in/voters/view) സംസ്ഥാന ഇലക്‌ഷന്‍ കമ്മീഷന്‍റെ കീഴിലുള്ളതാണ് എന്നത് ശരിതന്നെ. എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നവരുടെ ലിസ്റ്റാണ് ഈ ലിങ്ക് തുറക്കുമ്പോള്‍ കിട്ടുക. ഈ ലിങ്കിന്‍റെ അവസാനം നല്‍കിയിരിക്കുന്ന voters/view എന്ന ഭാഗം ശ്രദ്ധിക്കുക.
വസ്‌തുത പരിശോധന രീതി
ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചതായി ഐ ആന്‍ഡ് പിആര്‍ഡി ഫാക്‌ട് ചെക്ക് കേരള അറിയിച്ചു. ഫാക്‌ട് ചെക്ക് വിഭാഗത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട് ചുവടെ.
നിഗമനം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിന്‍റെ അനുമതിയുള്ള നിലവിലുള്ള വോട്ടർമാരുടെ പട്ടിക കാണാനുള്ള വെബ്‌സൈറ്റിന്‍റെ ലിങ്കാണ് തെറ്റായ തലക്കെട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സ്‌ത്രീകള്‍ വാട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രം ഉടന്‍ കളയണോ? മുന്നറിയിപ്പ് സന്ദേശത്തിന് പിന്നില്‍
ലോക്ക്ഡൌണിനിടെ ഇ പാസില്ലാത്ത യാത്രക്ക് സൂപ്പർ സ്റ്റാർ രജനികാന്ത് മാപ്പ് പറഞ്ഞോ? ട്വീറ്റ് ഒറിജിനലോ?
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
- Election Commission Fake
- Election Fact Check
- Fake Link
- IFCN
- IFCN Fact Check
- Kerala Election Commission
- Voter's List Kerala
- Voter's List Link
- Voter's List Website
- ഇലക്‌ഷന്‍ കമ്മീഷന്
- കേരള ഇലക്‌ഷന്‍ കമ്മീഷന്
- തെറ്റായ ലിങ്ക്
- ഫാക്‌ട് ചെക്ക് കേരള
- വോട്ടര്‍ പട്ടിക
- വ്യാജ പ്രചാരണം
- Fact Check Kerala
- ഫാക്‌ട് ചെക്ക്
- ഫാക്‌ട് ചെക്ക് മലയാളം