വിരാട് കോലിയുടെ അത്യുഗ്രന്‍ മണല്‍ ശില്‍പവുമായി ബാലന്‍; പക്ഷേ സത്യം! Fact Check

വിരാട് കോലിയുടെ മണല്‍ ശില്‍പം കാണുമ്പോള്‍ തന്നെ ചിത്രം വരച്ചത് പോലെ മിനുസമുള്ള ഫിനിഷിംഗ് കാണാം

Fact Check sand sculptures of Virat Kohli AI or real here is the fact

ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പ‍ര്‍ താരം വിരാട് കോലിയുടെ ഒരു മണല്‍ ശില്‍പം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കുഞ്ഞുകുട്ടി നിര്‍മിച്ചതാണ് മനോഹരമായ ഈ ശില്‍പം എന്ന കുറിപ്പോടെയാണ് ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങളില്‍ കാണുന്ന ശില്‍പം ഒറ്റ നോട്ടത്തില്‍ തന്നെ സംശയാസ്പദമാണ് എന്നതിനാല്‍ വസ്തുത എന്താണ് എന്ന് പരിശോധിക്കാം,

പ്രചാരണം

'വിരാട് കോലിയുടെ ശില്‍പം, ഒരു ബാലന്‍റെ മനോഹരമായ കലാസ‍ൃഷ്ടി' എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റ‍ര്‍) പ്രചരിക്കുന്നത്. Zahid Ali എന്ന യൂസ‍ര്‍ 2024 ഏപ്രില്‍ മൂന്നിന് ചെയ്ത ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ. 

Fact Check sand sculptures of Virat Kohli AI or real here is the fact

വസ്തുത

വിരാട് കോലിയുടെ മണല്‍ ശില്‍പം കാണുമ്പോള്‍ തന്നെ ചിത്രം വരച്ചത് പോലെ മിനുസമുള്ള ഫിനിഷിംഗ് കാണാം. ഒരു മണല്‍ ശില്‍പത്തിന് ഇങ്ങനെ ഫിനിഷിംഗുണ്ടാവാന്‍ സാധ്യതയില്ല എന്നതാണ് ഈ ചിത്രങ്ങളില്‍ സംശയം ജനിപ്പിച്ചത്. സാധാരണയായി എഐ (ആ‍ര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) വഴി നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രതലത്തില്‍ ഇത്രയേറെ തെളിമയും മിനുസവും കാണാനാവുക. എഐ നിര്‍മിത കോണ്ടന്‍റുകള്‍ പരിശോധിക്കാനുള്ള ടൂളുകള്‍ വ്യക്തമാക്കുന്നത് വിരാട് കോലിയുടെ മണല്‍ ശില്‍പം ആ‍ര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്നാണ്.

Fact Check sand sculptures of Virat Kohli AI or real here is the fact

നിഗമനം

ഒരു കുട്ടി നിര്‍മിച്ച വിരാട് കോലിയുടെ മണല്‍ ശില്‍പം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ എഐ നിര്‍മിതമാണ്. 

Read more: എഫ്‍സിഐ ഗോഡൗണ്‍ പൊളിച്ച് അരിച്ചാക്കുമായി മുങ്ങി അരിക്കൊമ്പന്‍ എന്ന് വീഡിയോ, സത്യമോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios