എജ്ജാതി ഷോട്ട്! ക്രിക്കറ്റ് കളിച്ച് നരേന്ദ്ര മോദി; വീഡിയോ വൈറല്‍- പക്ഷേ! Fact Check

ഗംഭീര ബാറ്ററാണ് മോദി എന്ന് പറഞ്ഞുകൊണ്ട് നിരവധി വീഡിയോകളാണ് ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണാനാവുക

Fact Check PM Narendra Modi playing cricket viral video is incorrect jje

ദില്ലി: ഫിറ്റ്‌നസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് എല്ലാവരും അറിയുന്ന കാര്യമാണ്. മോദി യോഗ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഗെയിമായ ക്രിക്കറ്റ് കളിക്കുമോ പ്രധാനമന്ത്രി? തലങ്ങുംവിലങ്ങും ഷോട്ടുകള്‍ പായിക്കുന്ന ഗംഭീര ബാറ്ററാണ് മോദി എന്ന് പറഞ്ഞുകൊണ്ട് നിരവധി വീഡിയോകളാണ് ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണാനാവുക. ഈ വീഡിയോകളിലുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയോ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @kiyyuu_00

പ്രചാരണം

ഫ്രണ്ട്‌ഫൂട്ടില്‍ ബൗളറെ അനായാസം ഡീപ് മിഡ് വിക്കറ്റിലൂടെ പറത്തുന്ന നരേന്ദ്ര മോദിയാണ് വീഡിയോയിലുള്ളത് എന്നാണ് അവകാശവാദം. ഗംഭീര ഫൂട്ട്‌വര്‍ക്കും ഷോട്ട് സെലക്ഷനും വീഡിയോയിലെ മോദിക്ക് കാണാം. നരേന്ദ്ര മോദി ക്രിക്കറ്റ് കളിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്ന പ്രധാനമന്ത്രി എന്ന തലക്കെട്ടില്‍ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിരിക്കുന്നത് കണ്ടെത്താനായി. ഇന്‍സ്റ്റഗ്രാമിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ വീഡിയോയിലുള്ളത് മോദി ആണോ? അതോ മോദിയുടെ ലുക്കും ഭാവവുമുള്ള മറ്റാരെങ്കിലുമോ. ശരീരഭാഷയും താടിയും ഒക്കെ കണ്ടാല്‍ നരേന്ദ്ര മോദിയാണിത് എന്ന് തോന്നുമെങ്കിലും പ്രധാനമന്ത്രിയല്ല വീഡിയോയിലുള്ളത് എന്നതാണ് യാഥാര്‍ഥ്യം.

വസ്‌തുത

ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ കമന്‍റ് ബോക്‌സ് പരിശോധിച്ചപ്പോള്‍ ദൃശ്യത്തിലുള്ളത് നരേന്ദ്ര മോദി അല്ല എന്ന് പലരും രേഖപ്പെടുത്തിയിരിക്കുന്നത് കാണാനായി. ഇതില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. മോദി അല്ല, ക്രിക്കറ്റര്‍ യുവ്‌രാജ് സിംഗിന്‍റെ പിതാവായ യോഗ്‌രാജ് സിംഗാണ് വീഡിയോയില്‍ എന്നും ചിലര്‍ കമന്‍റുകള്‍ ഇട്ടിട്ടുള്ളത് ശ്രദ്ധിയില്‍ പതിഞ്ഞു. ഇതേ തുടര്‍ന്ന് യോഗ്‌രാജ് സിംഗിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അദേഹം 2022 ഏപ്രില്‍ 29ന് സമാന വീഡിയോ എഫ്‌ബിയില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്താനായി. പ്രചരിക്കുന്ന വീഡിയോയും യോഗ്‌രാജ് സിംഗ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച ദൃശ്യങ്ങളും ഒന്നുതന്നെയെന്ന് പശ്ചാത്തലവും വേഷവും നിലത്ത് കിടക്കുന്ന ക്രിക്കറ്റ് ബാറ്റും പന്തുകളും സമീപത്ത് ബാഡ്‌മിന്‍റണ്‍ കളിക്കുന്ന കുട്ടികളും എല്ലാം തെളിയിക്കുന്നു. 

ഇക്കാര്യം കൊണ്ടുതന്നെ ക്രിക്കറ്റ് കളിക്കുന്നതായി വീഡിയോയില്‍ കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ല എന്ന് വ്യക്തമാണ്. ക്രിക്കറ്റര്‍ യുവ്‌രാജ് സിംഗിന്‍റെ പിതാവായ യോഗ്‌രാജ് സിംഗ് ബാറ്റ് ചെയ്യുന്ന വീഡിയോയാണ് മോദിയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്. പഞ്ചാബി അഭിനയതാവ് കൂടിയായ യോഗ്‌രാജ് സിംഗ് രാജ്യത്തെ പേരെടുത്ത ക്രിക്കറ്റ് പരിശീലകനാണ്. അദേഹം കുട്ടികളെ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ തിരഞ്ഞാല്‍ കാണാം. 

Read more: മുഹമ്മദ് സിറാജ് തീ, 'സ്യൂ' സെലിബ്രേഷനും കിടിലം; പക്ഷേ സിആർ7 മോഡൽ ചാട്ടത്തിൽ ഒരു പ്രശ്നമുണ്ട്! Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios