ട്രക്ക് നിറയെ സ്വര്‍ണനാണയങ്ങളും നോട്ടുകെട്ടുകളും പൊലീസ് പിടികൂടിയതായി ചിത്രം; സത്യമോ?

ജാര്‍ഖണ്ഡില്‍ ഒരു ട്രക്കില്‍ കടത്തുകയായിരുന്ന സ്വര്‍ണനാണയങ്ങളും നോട്ടുകളും പിടികൂടിയെന്നാണ് ഫോട്ടോ സഹിതം ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്

Fact Check photo of a truck with full of gold coins and cash captured by the Jharkhand police is fake

ലോക്സഭ തെരഞ്ഞെടുപ്പ് 2024 നീതിപരമായി നടത്താന്‍ കര്‍ശന പരിശോധനകളാണ് രാജ്യമെമ്പാടും തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള സ്‌ക്വാഡുകള്‍ നടത്തുന്നത്. ഇതിനകം ആയിരക്കണക്കിന് കോടികള്‍ രൂപ വിലമതിക്കുന്ന പണവും മറ്റ് അനധികൃത വസ്തുക്കളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിടികൂടി. ഇതില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഒരു ട്രക്ക് നിറയെ നോട്ടുകെട്ടുകളും സ്വര്‍ണനാണയങ്ങളും പിടികൂടിയ സംഭവമുണ്ടോ?

പ്രചാരണം

ജാര്‍ഖണ്ഡില്‍ ഒരു ട്രക്കില്‍ കടത്തുകയായിരുന്ന സ്വര്‍ണനാണയങ്ങളും നോട്ടുകളും പിടികൂടിയെന്നാണ് ചിത്രം സഹിതമുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്. ട്രക്കില്‍ നിന്ന് വലിച്ച് പുറത്തിട്ടനിലയില്‍ പണത്തിന്‍റെയും സ്വര്‍ണനായണത്തിന്‍റെയും ശേഖരം ഫോട്ടോയില്‍ കാണാം. ഇതിന് സമീപം ചില പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതും ചിത്രത്തിലുണ്ട്.

Fact Check photo of a truck with full of gold coins and cash captured by the Jharkhand police is fake

വസ്‌തുത 

എന്നാല്‍ ഇത്തരത്തില്‍ ട്രക്ക് നിറയെ കൊണ്ടുവന്ന സ്വര്‍ണനാണയവും നോട്ടുകളും പിടികൂടിയ സംഭവമില്ല എന്നതാണ് യാഥാര്‍ഥ്യം. ജാര്‍ഖണ്ഡ് പൊലീസ് ഇത്തരത്തില്‍ വലിയ സ്വര്‍ണനാണയ വേട്ട നടത്തിയതായി ആധികാരികമായ വാര്‍ത്തകളൊന്നും കീവേഡ് പരിശോധനയില്‍ കണ്ടെത്താനായില്ല. ഒരു ട്രക്ക് നിറയെ സ്വര്‍ണനാണയങ്ങളും നോട്ടുകെട്ടുകളും പിടികൂടിയിരുന്നെങ്കില്‍ അക്കാര്യം വലിയ വാര്‍ത്തയാവേണ്ടതായിരുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. എഐ ചിത്രങ്ങള്‍ കണ്ടെത്താനുള്ള ടൂളുകള്‍ ഈയൊരു സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

Fact Check photo of a truck with full of gold coins and cash captured by the Jharkhand police is fake

Read more: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യവെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചോ? വീഡിയോയുടെ വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios