ശ്രീനഗറില്‍ ക്ലോക്ക് ടവറില്‍ ശ്രീരാമ രൂപം തെളിച്ചെന്ന് വീഡിയോ പ്രചാരണം, അല്ലെന്ന് നിരവധി പേര്‍; സത്യമെന്ത്
ശ്രീനഗറിലേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥത്തില്‍ എവിടെ നിന്നുള്ളതാണ് എന്ന് നോക്കാം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തിന് മുന്നോടിയായി ജമ്മു ആന്‍ഡ് കശ്മീരിലെ ശ്രീഗറില്‍ ശ്രീരാമന്‍റെ രൂപം ക്ലോക്ക് ടവറില്‍ തെളിച്ചോ? ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ശ്രീരാമ രൂപം തെളിഞ്ഞിരിക്കുന്നത് കാണാം എന്ന തരത്തിലാണ് ഒരു വീഡിയോ എക്‌സും ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോ വൈറലായ സാഹചര്യത്തില്‍ ഇത് ശ്രീനഗറില്‍ നിന്ന് തന്നയോ എന്ന് പരിശോധിക്കാം.
പ്രചാരണം
ശ്രീനഗറിലെ ലാല്‍ ചൗക്കിലെ കാഴ്ച എന്ന തലക്കെട്ടോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ നിരവധി പേര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കാണാം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ നിന്നല്ല, ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ളതാണ് എന്ന് നിരവധി പേര്‍ കമന്‍റ് ബോക്സില്‍ സൂചിപ്പിച്ചിരിക്കുന്നത് കാണാം. ഇതിനാല്‍ തന്നെ ഈ വീഡിയോയുടെ വസ്‌തുത പരിശോധനയ്ക്ക് വിധേയമാക്കി.
വസ്തുതാ പരിശോധന
ശ്രീനഗറിലേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥത്തില്‍ എവിടെ നിന്നുള്ളതാണ് എന്ന് മനസിലാക്കാന്‍ കീവേഡ് സെര്‍ച്ച് നടത്തി. ഇതില്‍ ലഭിച്ച ഫലങ്ങളിലൊന്നില്‍ പഞ്ചാബ് കേസരി ഉത്തരാഖണ്ഡ് എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നത് വീഡിയോ ഡെറാഡൂണില്‍ നിന്നുള്ളതാണ് എന്നാണ്. 2024 ജനുവരി 19നാണ് വീഡിയോ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാത്രമല്ല, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കാര്‍ സിംഗും സമാന സ്ഥലത്ത് നിന്നുള്ള വീഡിയോ ഡെറാഡൂണിലെത് എന്ന തലക്കെട്ടില്‍ ജനുവരി 14ന് എക്സില്‍ പങ്കുവെച്ചിട്ടുണ്ട് എന്നും മനസിലാക്കാനായി.
നിഗമനം
ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പ്രദര്‍ശിപ്പിച്ച ശ്രീരാമ രൂപം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ളതാണ്.
Read more: ആധാര്‍ കാര്‍ഡ് മാത്രം മതി; 478000 രൂപ ലോണ്‍ ലഭിക്കുമോ? അറിയേണ്ട വസ്തുത