ജനഗണമന ലോകത്തെ ഏറ്റവും മികച്ച ഗാനമായി യുനസ്‌‌കോ തെരഞ്ഞെടുത്തതായി മെസേജുകള്‍; സത്യമിത്

ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌‌കോ തെരഞ്ഞെടുത്തു എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍

Fact Check Indian National Anthem Jana Gana Mana is the best in the world by UNESCO here is the fact jje

തിരുവനന്തപുരം: 'ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌‌കോ തെരഞ്ഞെടുത്തു' എന്ന സന്ദേശം വാട്‌സ്ആപ്പും ഫേസ്ബുക്കും അടങ്ങുന്ന സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. യുനസ്കോ ഇത്തരത്തില്‍ പുരസ്കാരം നല്‍കുന്നതായി കേട്ടുകേള്‍വിയില്ലാത്ത സാഹചര്യത്തില്‍ ഇതിന്‍റെ വസ്തുത എന്താണ് എന്ന് വിശദമായി പരിശോധിക്കാം. 

പ്രചാരണം

ദേശീയ ഗാനമായ "ജന ഗണ മന..." യുനെസ്കോ "ലോകത്തിലെ ഏറ്റവും മികച്ച ഗാനം" ആയി പ്രഖ്യാപിച്ചു എന്ന തരത്തില്‍ സാമൂഹ്യമാധ്യമമായ വാട്സ്‌ആപ്പില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു

ഇന്ന് അഭിമാന മുഹൂർത്തം എല്ലാ ഇന്ത്യ ക്കാർക്കും,,👍👍👍 നമ്മുടെ ദേശീയ ഗാനമായ "ജന ഗണ മന..." യുനെസ്കോ "ലോകത്തിലെ ഏറ്റവും മികച്ച ഗാനം" ആയി പ്രഖ്യാപിച്ചു.  കുറച്ച് മിനിറ്റ് മുമ്പ്.  🌹💐🌹 ഒരു ഇന്ത്യക്കാരനായതിൽ വളരെ അഭിമാനിക്കുന്നു.

 🇮🇳👏👏👏👏👏👏😊🇮🇳

 നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം...

 🎵ജന = ആളുകൾ
 🎵ഗണ = ഗ്രൂപ്പ്
 🎵മന = മനസ്സ്
 🎵അധിനായക്= നേതാവ്
 🎵ജയ ഹെ = ജയിക്കട്ടെ 
 🎵ഭാരത് = ഇന്ത്യ
 🎵ഭാഗ്യ = വിധി
 🎵വിധാത = സൃഷ്ടികർത്താവ്
 🎵പഞ്ചാബ് = പഞ്ചാബ്
 🎵സിന്ധു = സിന്ധു
 🎵ഗുജറാത്ത് = ഗുജറാത്ത്
 🎵 മറാത്ത =   മഹാരാഷ്ട്ര
 🎵ദ്രാവിഡ = തെക്ക്
 🎵ഉത്കല = ഒറീസ്സ
 🎵വംഗ = ബംഗാൾ
 🎵വിന്ധ്യ =വിന്ധ്യകൾ
 🎵ഹിമാചല് =ഹിമാലയ
 🎵യമുനാ = യമുന
 🎵ഗംഗാ = ഗംഗ
 🎵ഉച്ഛല് = നീങ്ങുന്നു
 🎵ജലധി = സമുദ്രം
 🎵തരംഗാ = തിരകൾ
 🎵താവ് = നിങ്ങളുടെ
 🎵ശുഭ് = ശുഭം
 🎵നാമേ = പേര്
 🎵ജാഗെ = ഉണർത്തുക
 🎵താവ് = നിങ്ങളുടെ
 🎵ശുഭ് = ശുഭം
 🎵ആശിഷ് = അനുഗ്രഹങ്ങൾ
 🎵മാഗെ = ചോദിക്കുക
 🎵ഗാഹേ = പാടുക
 🎵താവ് = നിങ്ങളുടെ
 🎵ജയ = വിജയം
 🎵ഗാഥാ = ഗാനം
 🎵ജന = ആളുകൾ
 🎵ഗണ = ഗ്രൂപ്പ്
 🎵മംഗള് = ഭാഗ്യം
 🎵ദായക് = ദാതാവ്
 🎵ജയ് ഹെ = ജയിക്കട്ടെ
 🎵ഭാരത് = ഇന്ത്യ
 🎵ഭാഗ്യ = വിധി
 🎵വിധാതാ = സൃഷ്ടികർത്താവ്
 💐ജയ് ഹേ, ജയ് ഹേ, ജയ് ഹേ, ജയ് ജയ് ജയ് ജയ് ഹേ = ജയിക്കട്ടെ, ജയിക്കട്ടെ, ജയിക്കട്ടെ , ജയിച്ചു ജയിച്ചു വിജയിക്കട്ടെ!!!
 ദയവായി ഇത് ഷെയർ ചെയ്യുക, നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം എല്ലാവരെയും അറിയിക്കുക...

വാട്സ്ആപ്പ് ഫോര്‍വേഡിന്‍റെ സ്ക്രീന്‍ഷോട്ട്

Fact Check Indian National Anthem Jana Gana Mana is the best in the world by UNESCO here is the fact jje

സമാന രീതിയിലുള്ള സന്ദേശം ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. 2024 ജനുവരി 30ന് ജിഷ ജയപ്രകാശ് എന്ന വ്യക്തി ഫേസ്ബുക്കില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുക്കുന്നു. 

Fact Check Indian National Anthem Jana Gana Mana is the best in the world by UNESCO here is the fact jje

വസ്‌തുതാ പരിശോധന

ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌‌കോ തെരഞ്ഞെടുത്തതായി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. ഈ സന്ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ഈ സന്ദേശം മുമ്പ് പലതവണ വൈറലായിരുന്നു.

Fact Check Indian National Anthem Jana Gana Mana is the best in the world by UNESCO here is the fact jje

2008ല്‍ ഈ സന്ദേശം ഈ-മെയില്‍ വഴി പ്രചരിച്ചിരുന്നതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്‍റെ പരിശോധനയില്‍ വ്യക്തമായി. അന്ന് സന്ദേശം തെറ്റാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 

ഇന്ത്യ ടുഡേ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

Fact Check Indian National Anthem Jana Gana Mana is the best in the world by UNESCO here is the fact jje

പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലായി. 2021ല്‍ മലയാളത്തില്‍ ഇതേ സന്ദേശം ഫേസ്ബുക്കില്‍ പ്രചരിച്ചപ്പോള്‍ അത് വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 

നിഗമനം

ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌‌കോ തെരഞ്ഞെടുത്തു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ അവകാശവാദം തെറ്റാണ്. ഒന്നര പതിറ്റാണ്ട് പഴക്കമുള്ള വ്യാജ സന്ദേശമാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. 

Read more: പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം എല്ലാ പെണ്‍കുട്ടികള്‍ക്കും 1,60,000 രൂപ ലഭിക്കുമോ? അറിയേണ്ട വസ്തുതകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios