Asianet News MalayalamAsianet News Malayalam

മണിപ്പൂര്‍ സംഘര്‍ഷം; ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ എന്ത്? Fact Check

നൂറുകണക്കിനാളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നതിന്‍റെ ചിത്രങ്ങളാണിത്

Fact Check Images of Manipur Protests are Ai generated
Author
First Published Sep 12, 2024, 4:21 PM IST | Last Updated Sep 12, 2024, 4:24 PM IST

വീണ്ടും അശാന്തമായിരിക്കുകയാണ് മണിപ്പൂര്‍. മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ അവിടുത്തെ പ്രതിഷേധങ്ങളുടേത് എന്ന പേരില്‍ ഫോട്ടോകള്‍ ചേര്‍ത്തുള്ള ഒരു വീഡിയോ എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്‌തിരിക്കുന്നതായി കാണാം. ഒറ്റനോട്ടത്തില്‍ തന്നെ അസ്വാഭാവികത തോന്നുന്ന ഈ ഫോട്ടോകള്‍ യഥാര്‍ഥമോ എന്ന് പരിശോധിക്കാം. 

പ്രചാരണം

PSYWAR Bureau എന്ന എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്‌ത് വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നതിന്‍റെ ചിത്രങ്ങളാണിത്. മണിപ്പൂര്‍ വാണ്ട്സ് പീസ് എന്നെഴുതിയിരിക്കുന്ന വലിയ ബാനര്‍ ചിത്രങ്ങളില്‍ കാണാം. മണിപ്പൂരിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ വഷളാകുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അതൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതില്‍ പ്രതിഷേധം ഉയരുകയാണ്. ഇന്ത്യയില്‍ നിന്ന് മണിപ്പൂരിന് മോചനം ആവശ്യപ്പെട്ട് ആയിരിക്കണക്കിനാളുകളാണ് തെരുവില്‍ പ്രതിഷേധിക്കുന്നത് എന്നുമുള്ള കുറിപ്പ് ഈ ചിത്രങ്ങള്‍ക്കൊപ്പം ട്വീറ്റില്‍ കാണാം. #India #Indian #Modi #Manipur എന്നീ ഹാഷ്‌ടാഗുകളും ട്വീറ്റിലുണ്ട്. 

Fact Check Images of Manipur Protests are Ai generated

വസ്‌തുതാ പരിശോധന

എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന ചിത്രങ്ങളില്‍ അസ്വാഭാവികത ഒറ്റ നോട്ടത്തില്‍ തന്നെ പ്രകടമാണ്. ഫോട്ടോകള്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ സംശയിക്കാം. ഈ വീഡിയോ വസ്‌തുത ഫാക്ട് ചെക്ക് ടീമായ ഡിഎഫ്ആര്‍എസി സംഘം പരിശോധിച്ചു. ഇതില്‍ തെളിഞ്ഞത് ഈ ചിത്രങ്ങളെല്ലാം എഐ നിര്‍മിതമാണ് എന്നാണ്. 

Fact Check Images of Manipur Protests are Ai generated

മണിപ്പൂര്‍ വാണ്ട് പീസ് എന്ന തലക്കെട്ടോടെ ചിത്രങ്ങളുടെ വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തത് കാണാനായി. ഓള്‍ ഇമേജസ് ആര്‍ എഐ ജനറേറ്റഡ് എന്ന് ഈ ഇന്‍സ്റ്റ പോസ്റ്റിന് താഴെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ നിര്‍മിച്ചതാണ് എന്ന് ഇതില്‍ നിന്ന് വ്യക്തം. 

Fact Check Images of Manipur Protests are Ai generated

നിഗമനം

മണിപ്പൂരിലെ പ്രതിഷേധം എന്ന രീതിയില്‍ PSYWAR Bureau എന്ന എക്‌സ് യൂസര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്ന ചിത്രങ്ങളുടെ വീഡിയോ എഐ നിര്‍മിതമാണ്. 

Read more: കേന്ദ്ര സര്‍ക്കാര്‍ ജോലി എന്ന് വാഗ്‌ദാനം; വെബ്‌സൈറ്റ് വ്യാജം, ക്ലിക്ക് ചെയ്യല്ലേ- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios