കൊവിഡ് വാക്സിന്‍ സ്വന്തം ശരീരത്തില്‍ പ്രയോഗിക്കുന്ന ഭാരത് ബയോടെക് മേധാവി; സത്യം ഇതാണ്
കോ വാക്സിന്‍ എന്ന കൊവിഡ് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിന്‍റെ വൈസ് പ്രസിഡന്റ് ഡോ.വികെ ശ്രീനിവാസ് കൊവിഡ് വാക്സിന്‍ സ്വന്തം ശരീരത്തില്‍ പ്രയോഗിക്കുന്നു എന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന്‍റെ വസ്തു എന്താണ്.
ദില്ലി: ആഗസ്റ്റ് 15 നുള്ളില്‍ ഇന്ത്യയില്‍ കൊവിഡിനുള്ള വാക്സിന്‍ പുറത്തിറക്കാന്‍ നീക്കമെന്ന് ഐസിഎംആര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രമല്ല ഇന്ത്യയില്‍ രണ്ട് കമ്പനികള്‍ വികസിപ്പിച്ച വാക്സിനുകള്‍ക്ക് മനുഷ്യരില്‍ പരീക്ഷണം നടത്താനും അനുമതി ലഭിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കോ വാക്സിന്‍ എന്ന കൊവിഡ് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിന്‍റെ വൈസ് പ്രസിഡന്റ് ഡോ.വികെ ശ്രീനിവാസ് കൊവിഡ് വാക്സിന്‍ സ്വന്തം ശരീരത്തില്‍ പ്രയോഗിക്കുന്നു എന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന്‍റെ വസ്തു എന്താണ്.
പ്രചാരണം ഇങ്ങനെ
വെള്ളിയാഴ്ച രാവിലെ മുതലാണ് ട്വിറ്റര്‍, വാട്ട്സ്ആപ്പ് ഫേസ്ബുക്ക് എന്നിവയില്‍ പ്രചാരണം ആരംഭിച്ചത്. മാസ്ക് ധരിച്ച ഒരു വ്യക്തിയുടെ കയ്യില്‍ സിറിഞ്ച് ഇന്‍ജക്ട് ചെയ്യുന്ന ചിത്രമാണ് പ്രചാരണത്തിലെ പ്രധാന ഭാഗം. ക്യാപ്ഷനായി ഇങ്ങനെ എഴുതിയിരിക്കുന്നു.
കോവിഡ്-19, വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്റ് ഡോ.വി.കെ.ശ്രീനിവാസ് ആദ്യഡോസ് മരുന്ന് ആത്മവിശ്വാസത്തോടെ സ്വന്തം ശരീരത്തിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നു. വാക്സിൻ ഉപയോഗിച്ച ഭാരതത്തിലെ ആദ്യ വ്യക്തിയെന്ന ബഹുമതിയും ഡോക്ടർക്ക്.
അഭിനന്ദനങൾ ഡോ.ശ്രീനിവാസ്..
എന്നാണ് എഴുതിയിരിക്കുന്നത്. ഇത് വിവിധ ഭാഷകളിലായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്നുണ്ട്.
വസ്തുത അന്വേഷണ രീതി
ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിനുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ പൂനെയിലെ ദേശീയ വൈറോളജി ലാബില്‍ ജൂലൈ 7 മുതല്‍ നടക്കുമെന്നാണ് ഐസിഎംആര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം ഒരു ചിത്രത്തിന് ഒരു സാധ്യതയും ഇല്ല.
കോ വാക്സിന്‍ എന്ന കോവിഡ്-19, വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് തന്നെ ഈ ചിത്രവും പ്രചരണവും തള്ളി രംഗത്ത് എത്തിയിട്ടുണ്ട്. ഔദ്യോഗികമായി അവര്‍ തന്നെ ഈ പ്രചരണം തള്ളി ഔദ്യോഗിക പ്രസ് റീലീസ് ഇറക്കിയിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു.
നിഗമനം
കോവിഡ്-19, വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്റ് ഡോ.വി.കെ.ശ്രീനിവാസ് ആദ്യഡോസ് മരുന്ന് പരീക്ഷിക്കുന്നു എന്ന പ്രചരണം തീര്‍ത്തും വസ്തുതവിരുദ്ധമാണ്. അങ്ങനെയൊരു സംഭവം ഇല്ല.