ഒക്ടോബര്‍ ഒന്ന് മുതല്‍ തീയേറ്ററുകളില്‍ സിനിമ, ടിക്കറ്റ് ഓണ്‍ലൈനിലൂടെ; പ്രചരിക്കുന്ന സന്ദേശം ശരിയോ?
തീയേറ്ററുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കും എന്ന പ്രചാരണം സജീവമാണ്. ഇത് വിശ്വസിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ടോ സിനിമ പ്രേമികള്‍.
ദില്ലി: തീയേറ്ററുകളില്‍ സിനിമയില്ലാത്ത ഏഴാം മാസമാണ് രാജ്യത്ത് കടന്നുപോകുന്നത്. അണ്‍ലോക്ക്ഡൗണിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അയവുവരുത്തുമ്പോള് തീയേറ്ററുകളും തുറക്കുമോ? തീയേറ്ററുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കും എന്ന പ്രചാരണം സജീവമാണ്. ഇത് വിശ്വസിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ടോ സിനിമ പ്രേമികള്‍.
പ്രചാരണം ഇങ്ങനെ
'സിനിമ വ്യവസായത്തിന് സന്തോഷ വാര്‍ത്ത. ഒക്ടോബര്‍ ഒന്നിന് തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പച്ചക്കൊടി കാട്ടിയിരിക്കുന്നു. സെപ്റ്റംബര്‍ രണ്ടാംവാരം ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തുവിടും' എന്നാണ് ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
വസ്തുത
ലോക്ക്ഡൗണിനെ തുടര്‍ന്ന് നിശ്ചലമായ തീയേറ്ററുകള്‍ തുറക്കുന്ന തീയതി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
വസ്തുത പരിശോധന രീതി
തീയേറ്റുകള്‍ അടഞ്ഞുകിടക്കും എന്നുതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 21 മുതല്‍ ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
തീയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം(പിഐബി ഫാക്ട് ചെക്ക്) സെപ്റ്റംബര്‍ 14ന് അറിയിച്ചിരുന്നു. ഇത് വകവെക്കാതെ ഒക്ടോബര്‍ ഒന്നിന് തീയേറ്ററുകള്‍ തുറക്കും എന്ന പ്രചാരണം ഇപ്പോഴും സജീവമാണ്.
നിഗമനം
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരും പരക്കംപായേണ്ടതില്ല. തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ ചൊവ്വാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇതിനകം അനുമതി പുറത്തിറക്കിയിരുന്നുവെങ്കില്‍ മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഇത്തരമൊരു ആവശ്യം ഉന്നയിക്കുമായിരുന്നില്ല.
ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു എന്ന പാകിസ്ഥാനിലെ പ്രചാരണം വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ചെയ്ത സ്റ്റോറികള്‍ വായിക്കാം...
- Asianet News FactCheck
- Fact Check
- Fact Check Malayalam
- Fact Check News
- FactCheck
- IFCN
- Theatres Reopening
- Theatres Reopening Factcheck
- Theatres Reopening Fake
- Theatres Reopening India
- Theatres Reopening Unlock
- ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്ചെക്ക്
- ഐഎഫ്സിഎന്
- തീയേറ്റർ
- തീയേറ്റർ തുറക്കുന്നു
- ഫാക്ട്ചെക്ക്
- സിനിമ തീയേറ്റർ
- ഫാക്ട്ചെക്ക് വാര്‍ത്തകള്‍
- തെറ്റായ പ്രചാരണം
- വ്യാജ പ്രചാരണം