കണ്ണീരണിയിച്ച ആ ചിത്രം കേണൽ സന്തോഷ് ബാബുവിന്‍റെ മകളുടേതല്ല

കേണല്‍ സന്തോഷ് ബാബുവിന്‍റെ മകളാണ് ഇതെന്നാണ് ഇതുവരെ ഏവരും കരുതിയിരുന്നത്

child in photo not the Late Col Santosh Babus Daughter

ഹൈദരാബാദ്: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്‍റെ ചിത്രത്തിനരികെ കൈകൂപ്പി നില്‍ക്കുന്ന കുട്ടിയുടെ ചിത്രം ഏവരെയും കണ്ണീരണിയിച്ചിരുന്നു. കേണല്‍ സന്തോഷ് ബാബുവിന്‍റെ മകളാണ് ഇതെന്നാണ് ഇതുവരെ ഏവരും കരുതിയിരുന്നത്. എന്നാല്‍ ചിത്രത്തിന് പിന്നിലെ ആരും അറിയാതിരുന്ന വസ്‌തുത ബൂംലൈവ് കണ്ടെത്തിയിരിക്കുകയാണ്. 

ചിത്രവും പ്രചാരണവും

'സന്തോഷ് ബാബുവിന്‍റെ മകള്‍ അന്ത്യമോപചാരം അര്‍പ്പിക്കുന്നു' എന്ന് കുറിപ്പോടെയാണ് പലരും ഈ ചിത്രം ഷെയര്‍ ചെയ്‌തത്. ജൂണ്‍ 17-ാം തീയതിയാണ് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര ആരോഗ്യ സഹമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ അമര്‍ പ്രസാദ് റെഡ്ഡി ഇതേ തലക്കെട്ടില്‍ ചിത്രം ഷെയര്‍ ചെയ്‌തിരുന്നു. സമാനമായ നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും കാണാം. 

child in photo not the Late Col Santosh Babus Daughter

child in photo not the Late Col Santosh Babus Daughter

 

ഡെക്കാന്‍ ക്രോണിക്കിള്‍ അടക്കമുള്ള മാധ്യമങ്ങളും കേണൽ സന്തോഷ് ബാബുവിന്‍റെ മകളാണ് ചിത്രത്തിലുള്ളത് എന്ന് വാര്‍ത്ത നല്‍കിയിരുന്നു. 

child in photo not the Late Col Santosh Babus Daughter

 

അറിയേണ്ട വസ്‌തുത

വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്‍റെ കുടുംബ ചിത്രം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിലുള്ള കുട്ടിയല്ല ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോയില്‍ ഉള്ളത് എന്ന് ചിത്രങ്ങള്‍ താരതമ്യം ചെയ്‌ത് ബൂംലൈവ് കണ്ടെത്തി. ഐഎഎന്‍എസിന്‍റെ വാര്‍ത്ത തയ്യാറാക്കിയ റിപ്പോര്‍ട്ടറോട് സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 

"

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

Latest Videos
Follow Us:
Download App:
  • android
  • ios