'ലോക്ക് ഡൗണ്‍ സഹായമായി പൗരന്‍മാര്‍ക്ക് 2,000 രൂപ'; ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ പണം ലഭിക്കുമോ?
പൗരന്‍മാര്‍ക്ക് 2,000 രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് നിങ്ങള്‍ക്ക് അപേക്ഷിക്കാം എന്നാണ് പ്രചാരണം.
ദില്ലി: കൊവിഡ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ മറികടക്കാന്‍ പൗരന്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2,000 രൂപ നല്‍കുന്നുണ്ടോ?... സാമൂഹ്യമാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു ഫോര്‍വേഡ് മെസേജാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ ഏവരുടെയും സംശയമകറ്റാം.
പ്രചാരണം ഇങ്ങനെ
'പൗരന്‍മാര്‍ക്ക് 2,000 രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് നിങ്ങള്‍ക്ക് അപേക്ഷിക്കാം. ഒരിക്കല്‍ മാത്രമേ ഈ ആനുകൂല്യം നേടാന്‍ കഴിയൂ. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഈ സഹായം ലഭിക്കൂ എന്നതിനാല്‍ വേഗം അപേക്ഷിക്കുക'. ഒരു ലിങ്ക് സഹിതമുള്ള വാട്‌സ്‌ആപ്പ് ഫോര്‍വേഡ് ഇതായിരുന്നു.
വസ്‌തുത
എന്നാല്‍ ഈ പ്രചാരണം വാസ്‌തവവിരുദ്ധമാണ് എന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ധനസഹായം നല്‍കുന്നില്ല എന്നതു മാത്രമല്ല, നല്‍കിയിരിക്കുന്ന ലിങ്കിലുള്ള വെബ്‌സൈറ്റ് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ളതല്ല എന്നും തെളിഞ്ഞു.
വസ്‌തുതാ പരിശോധനാ രീതി
പ്രചരിക്കുന്ന സന്ദേശവും ലിങ്കും വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കി. ഇത്തരം വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വീഴരുതെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത് എന്നും പിഐബി അഭ്യര്‍ഥിച്ചു.
നിഗമനം
കേന്ദ്ര സര്‍ക്കാര്‍ പൗരന്‍മാര്‍ക്ക് 2,000 രൂപ ലോക്ക് ഡൗണ്‍ സഹായം നല്‍കുന്നു എന്ന സന്ദേശം വ്യാജമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത്തരമൊരു സഹായം നല്‍കുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് വ്യക്തമാക്കിയത്. കൊവിഡ് സഹായമായി പൗരന്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 7,500 രൂപ നല്‍കുന്നു എന്നൊരു വ്യാജ സന്ദേശം മുന്‍പ് വൈറലായിരുന്നു.
കൊവിഡ് സഹായമായി പൗരന്‍മാര്‍ക്കെല്ലാം 7,500 രൂപ; വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ സത്യമോ?
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
- 2000 Covid Fund
- 2000 Relief Fund
- Coronavirus Fake
- Covid 19 Fake
- Covid Fund Fake
- Fake Message
- Fake News
- Fake News Lockdown
- IFCN
- India Govt Factcheck
- Lockdown
- Lockdown Fund 2000
- Lockdown Fund Fake
- Lockdown India
- Lockdown India Fake
- Rs 2000
- Whatsapp Fake Message
- ഐഎഫ്സിഎന്
- കൊറോണ വൈറസ്
- കൊവിഡ് 19
- ലോക്ക് ഡൗണ്‍
- വ്യാജ സന്ദേശം