'പിണറായി വിജയന് ശ്രീലങ്കന്‍ സർക്കാരിന്‍റെ ആദരം, സ്റ്റാമ്പ് പുറത്തിറക്കി'; വൈറല്‍ ചിത്രം സത്യമോ

മുഖ്യമന്ത്രിയെ ആദരിച്ച് ശ്രീലങ്കന്‍ സർക്കാർ സ്റ്റാംപ് പുറത്തിറക്കി എന്ന അവകാശവാദത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുകയാണ്

Sri Lankan govt not honour Kerala Chief Minister Pinarayi Vijayan with Postage stamp

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയോ ശ്രീലങ്കന്‍ സർക്കാർ. മുഖ്യമന്ത്രിക്കുള്ള ആദരമായി സ്റ്റാമ്പ് പുറത്തിറക്കി എന്ന അവകാശവാദത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുകയാണ്. ഏറെ പേർ ഷെയർ ചെയ്തതോടെ വൈറലായ ചിത്രത്തിന് പിന്നിലെ വസ്തുത പുറത്തുവന്നിരിക്കുന്നു. 

പ്രചരിക്കുന്ന ചിത്രവും അവകാശവാദവും

'ശ്രീ പിണറായി വിജയന് ശ്രീലങ്കന്‍ സർക്കാരിന്‍റെ ആദരം. പിണറായി വിജയന്‍റെ ചിത്രം പതിപ്പിച്ച പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയാണ് ശ്രീലങ്കന്‍ സർക്കാർ പിണറായി വിജയനോടുളള ആദരം പ്രകടിപ്പിച്ചത്. ഇതാദ്യമായാണ് ശ്രീലങ്കന്‍ സർക്കാർ ഒരു മലയാളിയുടെ പേരില്‍ സ്റ്റാമ്പ് ഇറക്കുന്നത്. കേരളത്തിന്‍റെ അഭിമാനമായ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍- എന്നായിരുന്നു ചിത്രത്തില്‍ എഴുതിയിരുന്നത്. 

Sri Lankan govt not honour Kerala Chief Minister Pinarayi Vijayan with Postage stamp

എന്നാല്‍, ഇങ്ങനെയൊരു പോസ്റ്റല്‍ സ്റ്റാമ്പ് ശ്രീലങ്ക പുറത്തിറക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേരള സർക്കാരിന്‍റെ ഇന്‍ഫർമേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വിഭാഗത്തിന്‍റെ ആന്‍ഡി ഫേക്ക് ന്യൂസ് ഡിവിഷനും പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി.  

Read more: 'സെനഗലില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം, ഏഴ് കുട്ടികള്‍ മരിച്ചു'; പ്രചരിക്കുന്നത് വ്യാജ വാർത്ത

Latest Videos
Follow Us:
Download App:
  • android
  • ios