എല്ലാ ഉപയോക്താക്കള്‍ക്കും ദിവസേന 25 ജിബി സൗജന്യ ഡാറ്റ! ജിയോയുടെ ഓഫര്‍ സത്യമോ?

ലോക്ക് ഡൗണ്‍ കാലത്ത് ജിയോയും ഫേസ്‍ബുക്കും ചേര്‍ന്ന് എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും ദിനംപ്രതി 25 ജിബി ഡാറ്റ ഫ്രീയായി നല്‍കുന്നത് എന്നാണ് പ്രചാരണം.

reliance jio giving 25 gb free data for 6 months is fake

മുംബൈ: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും ആറ് മാസക്കാലത്തേക്ക് പ്രതിദിനം 25 ജിബി ഡാറ്റ ഫ്രീയായി നല്‍കുന്നു എന്നൊരു സന്ദേശം എസ്എംഎസ് ആയും വാട്‍സ്ആപ്പിലും ട്വിറ്ററിലും ഫേസ്‍ബുക്കിലും വ്യാപകമായി പ്രചരിക്കുകയാണ്. ജിയോയും ഫേസ്‍ബുക്കും ചേര്‍ന്ന് പുറത്തിറക്കുന്ന ഈ ഓഫര്‍ ലഭ്യമാകുന്നതിനായി ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് മെസേജില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ പ്രചാരണം പച്ചക്കള്ളമാണ് എന്ന് തെളിഞ്ഞിരിക്കുന്നു. 

reliance jio giving 25 gb free data for 6 months is fake

വൈറല്‍ സന്ദേശത്തില്‍ പറയുന്ന വെബ്‍സൈറ്റ് യുആര്‍എല്‍ വ്യാജമാണ് എന്നതാണ് ഒരു കാരണം. ഒരു വെബ്‍ഹോസ്റ്റിംഗ് വെബ്‍സൈറ്റിന്‍റെ അഡ്രസാണ് നല്‍കിയിരിക്കുന്നത്. പ്രചരിക്കുന്ന പേരിലുള്ള ആപ്ലിക്കേഷന്‍ ജിയോ ഇതുവരെ പുറത്തിറക്കിയിട്ടുമില്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും 25 ജിബി സൗജന്യ ഡാറ്റ നല്‍കുന്നില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും റിലയന്‍സ് പ്രതിനിധി ദ് ക്വിന്‍റിനോട് പറഞ്ഞു.

reliance jio giving 25 gb free data for 6 months is fake 

അടുത്തിടെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ 5.7 ബില്യൺ ഡോളറിന്‍റെ(43,574 കോടി രൂപയുടെ) ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‍വര്‍ക്കിംഗ് വെബ്‍സൈറ്റായ ഫേസ്‍ബുക്ക് വാങ്ങിയിരുന്നു. ഇതോടെ ജിയോയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ 9.99 ശതമാനം ഓഹരികള്‍ ഫേസ്‍ബുക്കിന് സ്വന്തമായി. ഇതിനുപിന്നാലെയാണ് സൗജന്യമായി റിലയന്‍സും ജിയോയും ചേര്‍ന്ന് ദിവസേന 25 ജിബി ഡാറ്റ നല്‍കുന്നതായി പ്രചാരണമുണ്ടായത്. കഴിഞ്ഞ വര്‍ഷം(2019) ഒക്ടോബറിലും ഈ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. 

Read more: 'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 50 ആക്കി കുറച്ചേക്കും'; വാര്‍ത്തയുടെ വാസ്‍തവം

Latest Videos
Follow Us:
Download App:
  • android
  • ios