'2000ത്തിന്‍റെ നോട്ടുകള്‍ ഡിസംബര്‍ 31ന് ശേഷം പിന്‍വലിക്കുന്നു?', വാട്സാപ്പ് സന്ദേശത്തിന്‍റെ വാസ്തവമിതാണ്...

ഡിസംബര്‍ 31 ന് ശേഷം 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണോ? പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്...

reality of whats app message about 2000 rupees currency will discontinued

ദില്ലി:  'രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഡിസംബര്‍ 31 ന് ശേഷം പിന്‍വലിക്കുന്നു. പുതിയ 1000 രൂപ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കും'..സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വാട്സാപ്പ് സന്ദേശമാണിത്. നോട്ടുനിരോധനം ആവര്‍ത്തിക്കുമോ എന്ന് സന്ദേശം വായിച്ചവര്‍ ഒന്നാകെ പേടിച്ചു. വാട്സാപ്പ് അക്കൗണ്ടുകളിലേക്ക് അതിവേഗം ഈ സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടു. എന്നാല്‍ ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും ഓടുന്നതിന് മുമ്പ് ഈ വൈറല്‍ സന്ദേശത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് അറിയുക.  

ഒക്ടോബര്‍ 10-നാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നെന്ന  സന്ദേശം ആദ്യം പ്രചരിച്ചത്. എന്നാല്‍ അതില്‍ വാസ്തവമില്ലെന്ന് തെളിഞ്ഞതോടെയാണ് ഇപ്പോള്‍ ഇതേ സന്ദേശം വീണ്ടും വൈറലാകുകയാണ്. 

'ഡിസംബര്‍ 31ന് നിലവിലെ 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ നിര്‍ത്തലാക്കുന്നു. 2020 ജനുവരി മുതല്‍ പുതിയ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കും. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്നാണ് ആര്‍ബിഐ നല്‍കിയ വിവരം'- സന്ദേശത്തില്‍ പറയുന്നു. 

reality of whats app message about 2000 rupees currency will discontinued

'ന്യൂസ്ട്രാക്' എന്ന വൈബ്സൈറ്റിനെ ഉദ്ധരിച്ചു കൊണ്ടുള്ള സന്ദേശത്തില്‍ എടിഎമ്മുകളില്‍ നിന്ന് വലിയ തുകയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചതായും 50000 രൂപ വരെ മാത്രമെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ, അതുകൊണ്ട് ഡിസംബര്‍ 31 ന് മുമ്പ് എത്രയും വേഗം നോട്ടുകള്‍ മാറ്റണമെന്നും സന്ദേശത്തില്‍ വിശദമാക്കുന്നു.

എന്നാല്‍ വ്യാപകമായി പ്രചരിച്ച ഈ സന്ദേശത്തിന് യാതൊരു കഴമ്പുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതും 1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിലവില്‍ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ഒന്നുമാത്രമാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios