കൊവിഡ് പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തുക കുറയും, 80 കഴിഞ്ഞവര്‍ക്ക് പെന്‍ഷനില്ല; വസ്തുത ഇതാണ്

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  30 ശതമാനം പെന്‍ഷന്‍ കുറയ്ക്കുമെന്നും 80 വയസിന് മുകളിലുള്ളവരുടെ പെന്‍ഷന്‍ റദ്ദാക്കിയേക്കുമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം

reality of social media claiming that the Govt may reduce employees pension by 30 percentage

ദില്ലി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തുകയില്‍ സര്‍ക്കാര്‍ കൈവെക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  30 ശതമാനം പെന്‍ഷന്‍ കുറയ്ക്കുമെന്നും 80 വയസിന് മുകളിലുള്ളവരുടെ പെന്‍ഷന്‍ റദ്ദാക്കിയേക്കുമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു നടപടികളേക്കുറിച്ചും തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധന വ്യക്തമാക്കുന്നു. 

സമൂഹമാധ്യങ്ങളിലെ വ്യാജപ്രചാരണം നിരവധിപ്പേരുടെ ആശങ്കയ്ക്ക് കാരണായിരുന്നു. ജനപ്രതിനിധികളുടെ ഫണ്ട് വെട്ടിയതിന് പിന്നാലെയായിരുന്നു പെന്‍ഷന്‍ വെട്ടിച്ചുരുക്കുമെന്ന പ്രചാരണം വ്യാപകമായത്. പെന്‍ഷന്‍ കുറയ്ക്കുന്ന വിഷയം പാര്‍ലമെന്‍റിന്‍റെ പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉടനേയുണ്ടാവുമെന്നുമായിരുന്നു പ്രചാരണങ്ങള്‍ വാദിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതിയടക്കമുള്ളവരുടെ ശമ്പളം കുറച്ചതിന് പിന്നാലെ വന്ന പെന്‍ഷന്‍ പ്രചാരണം ആളുകള്‍ക്കിടയില്‍ ഏറെ പ്രചാരണം നേടിയ സാഹചര്യത്തിലാണ് വസ്തുതാ പരിശോധന. 

Latest Videos
Follow Us:
Download App:
  • android
  • ios