ബേക്കറി ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുമോ? വസ്തുത ഇതാണ്
വ്യാജ സന്ദേശങ്ങളും തെറ്റിധരിപ്പിക്കുന്ന കുറിപ്പുകളും ഏറെ വ്യാപകമാവുന്ന സമയമാണ് മഹാമാരികളുടെ വ്യാപനകാലം. സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി ഇത്തരത്തില്‍ കറങ്ങി നടക്കുന്ന സന്ദേശമാണ് ബേക്കറി ഉല്‍പന്നങ്ങള്‍ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ബേക്കറി ഉല്‍പന്നങ്ങളും കൊറോണ വൈറസും തമ്മിലുള്ള ബന്ധമെന്താണ്? കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ബേക്കറി ഉല്‍പന്നങ്ങള്‍ ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ? ബേക്കറി ഉല്‍പന്നങ്ങള്‍ കഴുതി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം കൊറോണ വൈറസ് ബേക്കറി ഉല്‍പന്നങ്ങളില്‍ കാണാനുള്ള സാധ്യതയുണ്ടോ?
വ്യാജ സന്ദേശങ്ങളും തെറ്റിധരിപ്പിക്കുന്ന കുറിപ്പുകളും ഏറെ വ്യാപകമാവുന്ന സമയമാണ് മഹാമാരികളുടെ വ്യാപനകാലം. സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി ഇത്തരത്തില്‍ കറങ്ങി നടക്കുന്ന സന്ദേശമാണ് ബേക്കറി ഉല്‍പന്നങ്ങള്‍ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 'ബേക്കറി സാധനങ്ങള്‍ കഴിക്കരുത്. കഴുകി ഉപയോഗിക്കാന്‍ സാധിക്കാത്തവയായതിനാല്‍ ബേക്കറി ഉല്‍പന്നങ്ങളുടെ ഉപയോഗം കര്‍ശനമായി ഒഴിവാക്കണം' എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ലോഗോ അടങ്ങിയ കുറിപ്പ് പ്രചരിച്ചത്.
കിട്ടിയവര്‍ കിട്ടിയവര്‍ മെസേജ് ഷെയര്‍ ചെയ്യുകയും ചെയ്തതോടെ കുറിപ്പ് വൈറലായി. എന്നാല്‍ ഈ മുന്നറിയിപ്പില്‍ വാസ്തവം ഇല്ലെന്നാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധനാ വിഭാഗം വിശദമാക്കുന്നത്. ബേക്കറി ഉല്‍പന്നങ്ങളിലൂടെ കൊറോണ വൈറസ് അതിവേഗം പടരുമെന്നതിന് അടിസ്ഥാനമില്ലെന്ന് പിഐബിയും വിശദമാക്കുന്നു. സാമൂഹ്യ അകലം പാലിക്കുന്നതും കൈകള്‍ ഇടവിട്ട് കഴുകുന്നതും കണ്ണുകളും മൂക്കും മുഖവും ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുന്നതും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതുമെല്ലാമാണ് കൊറോണ വൈറസിനെ അകറ്റി നിര്‍ത്താനുള്ള പ്രാഥമിക നടപടിയായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പാക്ക് ചെയ്ത ഭക്ഷണ വസ്തുക്കള്‍ കൊറോണ വൈറസ് പടര്‍ത്താന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ല. ഭക്ഷണപൊതികളിലൂടെ കൊറോണ വൈറസ് പടരാനുള്ള സാധ്യത വളരേ കുറവാണെന്നാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദമാക്കുന്നത്.