രാജ്യത്ത് ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഒക്ടോബർ 15 വരെ അടച്ചിടാന്‍ നിർദേശിച്ചോ; സത്യമറിയാം
വാട്‍സ്ആപ്പ് യൂണിവേഴ്‍സിറ്റികള്‍ ഇപ്പോള്‍ ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തുന്നത് ലോക്ക് ഡൌണ്‍ നീട്ടുമോ എന്ന കാര്യത്തിലാണ്
ദില്ലി: കൊവിഡ് 19നെ ചുറ്റിപ്പറ്റിയുള്ള വ്യാജ പ്രചാരണങ്ങള്‍ പുതിയൊരു വഴിയെയാണ് ഇപ്പോള്‍ നീങ്ങുന്നത്. നിരവധി വ്യാജ മരുന്നുകളും കുറിപ്പടികളുമെല്ലാം കണ്ടെത്തി പ്രചരിപ്പിച്ച വാട്‍സ്ആപ്പ് യൂണിവേഴ്‍സിറ്റികള്‍ ഇപ്പോള്‍ കഥകള്‍ മെനയുന്നത് ലോക്ക് ഡൌണ്‍ നീട്ടുമോ എന്ന കാര്യത്തിലാണ്.
Read more: വൈറ്റമിന്‍ സി കൊവിഡിനെ തുരത്തുമെന്ന പ്രചാരണങ്ങളില്‍ കഴമ്പുണ്ടോ? വിദഗ്ധര്‍ പറയുന്നത്...
രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഏപ്രില്‍ 14-ാം തിയതിയാണ് അവസാനിക്കുക. ലോക്ക് ഡൌണ്‍ നീട്ടിയേക്കും എന്ന സൂചന പുറത്തുവരുമ്പോള്‍ രാജ്യത്തെ ഹോട്ടലുകളും റിസോർട്ടുകളും റസ്റ്റോറന്‍റുകളും ഒക്ടോബർ 15 വരെ അടച്ചിടാന്‍ ടൂറിസം മന്ത്രാലയും അറിയിപ്പ് നല്‍കി എന്നാണ് പുതിയ പ്രചാരണം. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇത്തരമൊരു അറിയിപ്പ് ടൂറിസം മന്ത്രാലയം പുറത്തിറക്കിയിട്ടില്ലെന്നും പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കി.
ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമതീരുമാനം ശനിയാഴ്ചയുണ്ടാകുമെന്നാണ് സൂചന. ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പരിഗണിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക.
Read more: ലോക്ക് ഡൌണ്‍ മെയ് നാല് വരെ നീട്ടിയെന്ന് വ്യാപക പ്രചാരണം; സത്യമറിയാം
ലോക്ക് ഡൌണ്‍ മെയ് നാല് വരെയും ജൂണ്‍ വരെയും നീട്ടിയെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ലോക്ക് ഡൌണ്‍ നീളുക എന്ന വാദവും പൊളിഞ്ഞു. ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നിർദേശം നല്‍കിയതായുള്ള ചിത്രമാണ് തെറ്റിദ്ധാരണ പരത്തിയത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക