'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 50 ആക്കി കുറച്ചേക്കും'; വാര്‍ത്തയുടെ വാസ്‍തവം
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ പ്രായം 50 ആക്കി കുറച്ചേക്കും എന്നാണ് ഇപ്പോഴത്തെ പ്രചാരണം. ഒരു വാര്‍ത്താ വെബ്‍സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദില്ലി: കൊവിഡ് 19 സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള നടപടികളെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ പ്രായം 50 ആക്കി കുറച്ചേക്കും എന്നാണ് ഇപ്പോഴത്തെ പ്രചാരണം.
എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാരിന് ഇത്തരമൊരു പദ്ധതിയില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കി. ഒരു വാര്‍ത്താ വെബ്‍സൈറ്റാണ് പെന്‍ഷന്‍ പ്രായം കുറച്ചേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ 30 ശതമാനം പെന്‍ഷന്‍ കുറയ്ക്കുമെന്നും 80 വയസിന് മുകളിലുള്ളവരുടെ പെന്‍ഷന്‍ റദ്ദാക്കിയേക്കുമെന്നുമായിരുന്നു നേരത്തെ സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു നടപടിയെക്കുറിച്ചും തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം അന്ന് വ്യക്തമാക്കിയിരുന്നു.
Read more: കൊവിഡ് പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തുക കുറയും, 80 കഴിഞ്ഞവര്‍ക്ക് പെന്‍ഷനില്ല; വസ്തുത ഇതാണ്