കൊവിഡിന് മരുന്ന് മുറ്റത്ത്? വേപ്പിലയെ കുറിച്ചുള്ള വാദങ്ങളുടെ വാസ്‍തവമറിയാം
മാർച്ച് 22ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് 11,000ത്തിലേറെ ഷെയറാണ് ലഭിച്ചത്. കൊവിഡിനുള്ള മാന്ത്രിക മരുന്നെന്ന് വേപ്പിലയെ കുറിച്ചുള്ള വാദത്തിന് ലഭിക്കുന്ന പ്രചാരണത്തിന് ഇതൊരു ചെറിയ ഉദാഹരണം മാത്രം. 'ഇന്ത്യക്കാരനായ സഹപ്രവർത്തകന്‍ പറഞ്ഞതാണ്. കുളിക്കുമ്പോള്‍ വേപ്പിലയും മഞ്ഞളും ഉപയോഗിച്ചാല്‍ വൈറസിനെ തടയാം. പരീക്ഷിച്ചുനോക്കൂ...മലേഷ്യയില്‍ ഒരു ഇന്ത്യക്കാരന് പോലും രോഗം ബാധിച്ചിട്ടില്ല'. ചൈനീസ് ഭാഷയിലുള്ള പോസ്റ്റ് ഇങ്ങനെയായിരുന്നു.
Read more: 'കൊവിഡിനുള്ള ചികിത്സ ഇന്ത്യന്‍ പാഠപുസ്‍തകത്തില്‍; അതും 30 വർഷം മുന്‍പ്'; വൈറല്‍ സ്ക്രീന്‍ഷോട്ട് സത്യമോ?
സമാനമായ നിരവധി പോസ്റ്റുകളാണ് വേപ്പിലയെ പ്രകീർത്തിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. വേപ്പില ഉപയോഗിച്ച് മരുന്ന് തയ്യാറാക്കേണ്ടത് എങ്ങനെയാണ് എന്നുവരെ പോസ്റ്റുകളുണ്ടായിരുന്നു. നാല് കപ്പ് ജലവും 20 വേപ്പിലയുമായിരുന്നു ചേരുവകള്‍. ഇതുകൊണ്ട് കൊവിഡ് മാറുമോ, അല്ലെങ്കില്‍ പിടിപെടാതിരിക്കുമോ എന്നാണ് ചോദ്യമെങ്കില്‍ മറുപടിയുണ്ട്.
വേപ്പ് കൊവിഡിന് മരുന്നെന്ന വാദത്തില്‍ കഴമ്പില്ല എന്നതാണ് വാസ്തവം. കൊവിഡ് 19 ഭേദമാകാന്‍ വേപ്പില പ്രയോജനപ്പെടും എന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല. കൊവിഡിന് മരുന്നോ വാക്സിനോ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ലോകാരോഗ്യസംഘടന(WHO) പറയുന്നതും.
Read more: 'ഈ ഫോം പൂരിപ്പിച്ചാല്‍ പ്രധാനമന്ത്രിയുടെ വക 15,000 രൂപ'; പ്രചാരണം സത്യമോ?
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക