കൊവിഡ് 19: വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് മുംബൈയില്‍ 52 വാട്‍സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്കെതിരെ കേസ്?

തെറ്റായ സന്ദേശങ്ങള്‍ പങ്കുവെച്ചതിന് 52 വാട്‍സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു എന്നൊരു അഭ്യൂഹമുണ്ട് സാമൂഹ്യമാധ്യമങ്ങളില്‍

message claims 52 whatsapp group admins detained in mumbai for Covid 19 fake news

മുംബൈ: കൊവിഡ് 19 മഹാമാരിയെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ക്ക് തടയിടാന്‍ കർശന ജാഗ്രയിലാണ് രാജ്യം. തെറ്റായ സന്ദേശങ്ങള്‍ പങ്കുവെച്ചതിന് 52 വാട്‍സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു എന്നൊരു അഭ്യൂഹമുണ്ട് സാമൂഹ്യമാധ്യമങ്ങളില്‍. ഇതിനുപിന്നിലെ വസ്തുത വിശദീകരിക്കുകയാണ് മുംബൈ പൊലീസ്. 

'തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 52 വാട്‍സാപ്പ് ഗ്രൂപ്പ് അഡ്‍മിനുകള്‍ മുംബൈയിലെ ദാദർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണുള്ളത്. എല്ലാവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ജാമ്യം കിട്ടുമെങ്കിലും ഒന്നുമുതല്‍ അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമായതിനാല്‍ ക്രിമിനല്‍ കോടതിയില്‍ പോരാടേണ്ടിവരും'. ഇതാണ് സാമൂഹ്യമാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‍സ്ആപ്പില്‍ പ്രചരിച്ച സന്ദേശം. 

message claims 52 whatsapp group admins detained in mumbai for Covid 19 fake news

 

കൊവിഡ് 19നെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എന്ത് പോസ്റ്റ് ചെയ്താലും ശിക്ഷിക്കപ്പെടും എന്നും ഇതേ സന്ദേശത്തില്‍ പറയുന്നു. ഇക്കാര്യം ശരിയാണോ അല്ലയോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ മുന്‍പ് ഫാക്ട് ചെക്ക് നടത്തിയിരുന്നു. 

Read more: കൊവിഡ് 19 വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ശിക്ഷ; പ്രചാരണത്തിലെ വസ്തുത എന്താണ്?

എന്നാല്‍ സൈബർ സെല്‍ കേസെടുത്തെന്ന ആരോപണത്തിന് മറുപടിയുമായി മുംബൈ പൊലീസ് രംഗത്തെത്തി. വാർത്ത ഡപ്യൂട്ടി കമ്മീഷണർ പ്രണോയ് അശോക് നിഷേധിച്ചു. അഡ്മിന്‍മാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടില്ലെന്ന് ദാദർ പൊലീസും ഫാക്ട് ചെക്ക് വെബ്‍സൈറ്റായ ബൂംലൈവിനോട് വ്യക്തമാക്കി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios