'കൊവിഡ് ഭീതി: ഇറ്റലിക്കാര്‍ പണം തെരുവിലേക്ക് വലിച്ചെറിയുന്നു' - സത്യം ഇതാണ്.!
എന്നാല്‍ ഇതിന്‍റെ സത്യം എന്താണ്. ഈ ചിത്രങ്ങള്‍ ഗൂഗിള്‍ റിവേഴ്സ് സെര്‍ച്ച് നടത്തിയാല്‍ ഒരു വര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇതെന്ന് വ്യക്തമാകും. ഈ ചിത്രങ്ങള്‍ ഇറ്റലിയില്‍ നിന്നുള്ളതല്ല വെനസ്വേലയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ.
റോം: കൊവിഡിന്‍റെ കടന്നുകയറ്റത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന രാജ്യമാണ് ഇറ്റലി. ഒരോ ദിവസവും ഇവിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. അതിനാല്‍ തന്നെ ഇറ്റലിയെ സംബന്ധിച്ച് വളരെ പേടിപ്പിക്കുന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പോസ്റ്റാണ് ഇറ്റലിക്കാര്‍ കൊവിഡ് ബാധയില്‍ ഒന്നും ചെയ്യാനില്ലാതെ കയ്യിലുള്ള പണം തെരുവിലേക്ക് വലിച്ചെറിയുന്നു എന്നത്. പണത്തിന് ഇനിയൊന്നും ചെയ്യാനില്ല എന്ന രീതിയിലാണ് ഫേസ്ബുക്കിലും, വാട്ട്സ്ആപ്പിലും മറ്റും ഇത് പ്രചരിക്കുന്നത്. മലയാളത്തില്‍ പോലും ഇത് സംബന്ധിച്ച് പോസ്റ്റുകള്‍ ഉണ്ട്.
എന്നാല്‍ ഇതിന്‍റെ സത്യം എന്താണ്. ഈ ചിത്രങ്ങള്‍ ഗൂഗിള്‍ റിവേഴ്സ് സെര്‍ച്ച് നടത്തിയാല്‍ ഒരു വര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇതെന്ന് വ്യക്തമാകും. ഈ ചിത്രങ്ങള്‍ ഇറ്റലിയില്‍ നിന്നുള്ളതല്ല വെനസ്വേലയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് 2019 മാര്‍ച്ച് 21നാണ് എന്നാണ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ കൊറോണ പ്രതിസന്ധിക്ക് ഒരു വര്‍ഷം മുന്‍പുള്ള ചിത്രമാണിതെന്ന് വ്യക്തം.
അത് കൂടാതെ സ്നൂപ്സ് എന്ന സൈറ്റില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടുണ്ട്. വെനസ്വേലയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തയില്‍ ഇവര്‍ 2019 മാര്‍ച്ചില്‍ നല്‍കിയ ലേഖനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇറ്റലിയിലെ കാഴ്ച എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. Is this a Photograph of Worthless Money in the Gutters of Venezuela? - എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന ലേഖനത്തിന്‍റെ തലക്കെട്ട് തന്നെ.
പ്രചരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍ സെഗോവിയ ബാസ്റ്റിഡസ് എന്ന വെനസ്വേലക്കാരനായ ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തതായി കാണ്ടെത്തി. ഇത് 2019 മാര്‍ച്ച് 12നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതിനാല്‍ തന്നെ കേരളത്തിലെ അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇറ്റലിയിലെ ജനങ്ങള്‍ കൊവിഡ് ഭീതിയില്‍ പണത്തിന് മൂല്യമില്ലെന്ന് പറഞ്ഞ്, തെരുവിലേക്ക് പണം വലിച്ചെറിയുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാണ്.