"തെലങ്കാനയിലും കര്‍ണാടകയിലും മദ്യശാലകള്‍ തുറക്കുന്നു.!" - വാര്‍ത്തയുടെ സത്യം
എന്നാല്‍ ഇത് സംബന്ധിച്ച് ചില വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. തെലങ്കാനയിലെ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന തരത്തിലാണ് ആദ്യം വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിച്ചത്.
ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചത് വലിയ വിഷയമായി ചര്‍ച്ച നടക്കുകയാണ്. മദ്യം ലഭിക്കാത്തത് സ്ഥിര മദ്യപാനികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു എന്ന ആക്ഷേപം ഉയരുമ്പോള്‍ തന്നെയാണ് ഇത്തരം മദ്യശാലകള്‍ കൊവിഡിന്‍റെ സാമൂഹ്യവ്യാപനത്തിന് ഇടയാക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നത്. എന്തായാലും കേന്ദ്രസര്‍ക്കാറിന്‍റെ 21 ദിവസത്തെ രാജ്യ വ്യാപകമായ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തോടെ രാജ്യത്തെ മദ്യശാലകള്‍ക്ക് പൂട്ടുവീണു.
എന്നാല്‍ ഇത് സംബന്ധിച്ച് ചില വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. തെലങ്കാനയിലെ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന തരത്തിലാണ് ആദ്യം വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിച്ചത്. തെലങ്കാന എക്സൈസ് വകുപ്പിന്‍റെ ഓഡര്‍ എന്ന് തോന്നിപ്പിക്കുന്ന രേഖ അടക്കമായിരുന്നു പ്രചരണം.
"മാര്‍ച്ച് 29 2020 ഉച്ചതിരിഞ്ഞ് 2 മണിമുതല്‍ വൈകീട്ട് 5.30വരെ സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ സമയത്ത് 5 വീതം എക്സൈസ് കോണ്‍സ്റ്റബിള്‍ ഒരോ മദ്യശാലയുടെ മുന്നിലും വേണം. ഇവര്‍ മദ്യശാല സന്ദര്‍ശിക്കുന്നവര്‍ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ 386/1982 IPC (sic) പ്രകാരം കേസ് എടുക്കണം" - എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
എന്നാല്‍ ഈ സന്ദേശം പരന്നതോടെ ഇതില്‍ ഒരു യാഥാര്‍ത്ഥ്യവും ഇല്ലെന്ന് വ്യക്തമാക്കി തെലങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ല പൊലീസ് സൂപ്രണ്ട് റിമ രാജേശ്വരി ഐപിഎസ് ട്വിറ്ററില്‍ രംഗത്ത് വന്നു. ഇതിന് പിന്നാലെ ഇതേ ഓഡറില്‍ തെലങ്കന എന്ന മായ്ച്ച് പകരം കര്‍ണാടക എന്ന് എഴുതി ഈ സന്ദേശം കര്‍ണാടകയിലും പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതും വ്യാജമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക അധികൃതരും രംഗത്ത് എത്തി.