കുരുമുളകിട്ട ഓംലെറ്റ് കൊവിഡിനെ തുരത്താനുള്ള പൊടിക്കൈയോ?

കൊവിഡിനെ പ്രതിരോധിക്കാനും രോഗം ഭേദമാക്കാനും കുരുമുളകിന് കഴിവുണ്ട് എന്നാണ് പ്രചരിക്കുന്നത്

Does pepper in food prevent or cure COVID 19

ദില്ലി: ഭക്ഷണരീതികള്‍ കൊണ്ട് കൊവിഡ് 19 വൈറസില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ?. സസ്യാഹാരം കഴിച്ചാല്‍ കൊവിഡിനെ തുരത്താമെന്നും കൊറോണ വൈറസിനെ കൊല്ലാന്‍ ചായയ്‌ക്ക് കഴിവുണ്ടെന്നും ഒക്കെ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി വ്യാജ മരുന്നുകളും ചികിത്സകളുമാണ് കൊവിഡ് കാലത്ത് പ്രചരിക്കപ്പെട്ടത്. ഇക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി. 

പ്രചാരണം

കുരുമുളക് ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാനാകും എന്ന പ്രചാരണമാണ് ഒടുവിലത്തേത്. കൊവിഡിനെ പ്രതിരോധിക്കാനും രോഗം ഭേദമാക്കാനും കുരുമുളകിന് കഴിവുണ്ട് എന്നാണ് പ്രചരിക്കുന്നത്.

Read more: പുരുഷ ബീജം കൊവിഡിനെ തടയാനുള്ള മരുന്നോ? പ്രചരിക്കുന്ന വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത

വസ്‌തുത

Does pepper in food prevent or cure COVID 19

എന്നാല്‍, കുരുമുളകിന് കൊവിഡ് മാറ്റാനുള്ള ദിവ്യശക്തിയൊന്നും ഇല്ലായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 'കുരുമുളക് ചേര്‍ത്ത ഭക്ഷണം രുചികരമാണെങ്കിലും കൊവിഡിന് പ്രതിരോധമോ മരുന്നോ ആകില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ആളുകള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കുന്നതും കൈകള്‍ തുടര്‍ച്ചയായി കഴുകുന്നതുമാണ്' എന്ന് WHO വ്യക്തമാക്കി. 

Read more: 'രണ്ട് വര്‍ഷം വിദേശയാത്ര വേണ്ട'; ലോക്ക് ഡൗണിന് ശേഷം പാലിക്കേണ്ട 21 കാര്യങ്ങള്‍; അറിയിപ്പ് സത്യമോ?

നിഗമനം

കുരുമുളക് കൊവിഡിന് ദിവ്യ മരുന്നാണെന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. കുരുമുളക് ഇട്ട സൂപ്പൊന്നും കഴിച്ചാല്‍ കൊവിഡ് മാറില്ല എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുകയാണ്. കൊവിഡിന് മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

Latest Videos
Follow Us:
Download App:
  • android
  • ios