'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല'; ഫ്ലോയ്ഡിന്‍റെ അവസാന വാക്കുകളെ പൊതുവേദിയിൽ ട്രംപ് കളിയാക്കിയോ?

ജോര്‍ജ്ജ് ഫ്ലോയിഡ് പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചതിന് പിന്നാലെ ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അതിനിടെ പ്രതിഷേധക്കാരോട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നു.
 

did us president donald trump mocked George Floyd in public

പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്ലോയിഡിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് പൊതുവേദിയില്‍ സംസാരിക്കുന്ന വീഡിയോയുടെ വസ്തുതയെന്താണ്? 'എനിക്ക് ശ്വസിക്കാനാവുന്നില്ല' എന്ന് ജോര്‍ജ്ജ് ഫ്ലോയിഡ് പറഞ്ഞതിനെ വികൃതമായി ഡൊണാള്‍ഡ് ട്രംപ് അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ജോര്‍ജ്ജ് ഫ്ലോയിഡ് പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചതിന് പിന്നാലെ ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അതിനിടെ പ്രതിഷേധക്കാരോട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റേതെന്ന പേരില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്

പ്രചാരണം

എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞ് ശ്വാസം മുട്ടുന്നത് പോലെ അഭിനയിക്കുന്ന ട്രംപിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സെക്കന്‍റുകള്‍ മാത്രമുള്ള വീഡിയോയില്‍ ഒരേ കാര്യം തന്നെയാണ് ആവര്‍ത്തിച്ച് കാണിക്കുന്നത്. ഫ്ലോയിഡിനെ ട്രംപ് പരിഹസിക്കുന്ന ഈ ദൃശ്യങ്ങള്‍ അസഹനീയമാണെന്നും പ്രചാരണത്തോടൊപ്പമുള്ള കുറിപ്പ് പറയുന്നു. ഇത്തരം വര്‍ഗീയ വെറി നിറഞ്ഞ ആളുകള്‍ക്കിടയില്‍ മനുഷ്യര്‍ക്ക് എങ്ങനെ ജനിക്കാനാവും. നമ്മുടെ ചോരയ്ക്ക് ഒരേ നിറമാണ്, നാമെല്ലാം മനുഷ്യരാണ് എന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. 

വസ്തുത

2020 ഫെബ്രുവരി 20 ന് കൊളറാഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുന്ന ട്രംപിന്‍റെ വീഡിയോയിലെ കൃത്രിമമാറ്റങ്ങള്‍ വരുത്തിയാണ് പ്രചരിക്കുന്നത്. മുന്‍ ന്യൂയോര്‍ക്ക് സിറ്റി മേയറും ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന മൈക്ക് ബ്ലൂംബെര്‍ഗിനെ പരിഹസിക്കുന്ന ട്രംപിന്‍റെ വീഡിയോയിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഈ സംഭവം നടക്കുന്നത് ജോര്‍ജ്ജ് ഫ്ലോയിഡ് മരിക്കുന്നതിന് മാസങ്ങള്‍ മുന്‍പാണ്. രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുന്നതിനായി ട്രംപ് ഇതിന് മുന്‍പും ഇത്തരത്തില്‍ അനുകരണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 2016ല്‍ മിറ്റ് റോമ്നിയ്ക്കെതിരായി ആയിരുന്നു ഇത്തരത്തില്‍ നടന്ന പരിഹാസ പ്രകടനങ്ങളിലൊന്ന്. 

വസ്തുതാ പരിശോധനാരീതി
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്ത് വിട്ട് വീഡോയോ തെളിവുകള്‍, മുന്‍പ് റാലിയില്‍ നടന്നിട്ടുള്ള പ്രസംഗങ്ങളുടെ ക്ലിപ്പുകള്‍

നിഗമനം

ജോര്‍ജ്ജ് ഫ്ലോയിഡിനെ പരിഹസിച്ച് ശ്വാസം മുട്ടുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് പൊതുവേദിയില്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്

Latest Videos
Follow Us:
Download App:
  • android
  • ios