കൊറിയന്‍ വെബ് സീരീസില്‍ കൊവിഡിനെ കുറിച്ച് പ്രവചനം; അതും 2018ല്‍; ഞെട്ടലോടെ കേട്ട വാർത്ത സത്യമോ?
നെറ്റ്ഫ്ലിക്സിലെ പ്രശസ്തമായ കൊറിയന്‍ ഡ്രാമാ സീരീസാണ് മൈ സീക്രട്ട് ടെറിയസ്. ഇതിന്‍റെ ആദ്യ സീസണിലെ 10-ാം എപ്പിസോഡിലാണ് കൊവിഡ് 19നെ കുറിച്ചുള്ള പ്രവചനം എന്നാണ് പറയപ്പെടുന്നത്.
സോള്‍: കൊവിഡ് 19നുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും ലോകത്ത് ഒരു പഞ്ഞവുമില്ല. ജൈവായുധ തിയറികള്‍ മുതല്‍ ആ പട്ടിക നീളുകയാണ്. നെറ്റ്ഫ്ലിക്സിന്‍റെ കൊറിയന്‍ വെബ് സീരീസായ മൈ സീക്രട്ട് ടെറിയസില്‍ കൊവിഡ് 19 മഹാമാരിയെ കുറിച്ച് പ്രവചനമുണ്ടായിരുന്നു എന്ന പുതിയ കണ്ടെത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം.
നെറ്റ്ഫ്ലിക്സിലെ പ്രശസ്തമായ കൊറിയന്‍ ഡ്രാമാ സീരീസാണ് മൈ സീക്രട്ട് ടെറിയസ്. ഇതിന്‍റെ ആദ്യ സീസണിലെ 10-ാം എപ്പിസോഡിലാണ് കൊവിഡ് 19നെ കുറിച്ചുള്ള പ്രവചനം എന്നാണ് പറയപ്പെടുന്നത്. ഇത് വ്യക്തമാക്കാന്‍ എപ്പിസോഡില്‍ നിന്ന് മുറിച്ചെടുത്ത കുഞ്ഞു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നു. സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍ പുതിയ വൈറസിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട് എന്നാണ് ഇതിന്‍റെ പ്രചാരകർ അവകാശപ്പെടുന്നത്.
പ്രചരിക്കുന്നതെല്ലാം സത്യമോ?
എന്നാല്‍, ഇപ്പോള്‍ ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19നുമായി സീരീസില്‍ പറയുന്ന കൊറോണ വൈറസിന് ബന്ധമില്ല എന്നതാണ് യാഥാർത്ഥ്യം. കൊറോണ വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് ഒരു കൂട്ടം വൈറസുകളെയാണ്. സാർസ് അടക്കമുള്ള വൈറസ് വ്യാപനത്തിന് കാരണമായത് ഇക്കൂട്ടത്തില്‍പ്പെട്ട കൊറോണ വൈറസായിരുന്നു. ഇതിനെ കുറിച്ചാണ് വെബ് സീരീസില്‍ പറയുന്നത്.
മൈ സീക്രട്ട് ടെറിയസ് എപ്പിസോഡിലെ 53-ാം മിനുറ്റിലാണ് കൊറോണയെ കുറിച്ചുള്ള ഭാഗം വരുന്നത്. 2018ലാണ് ഈ എപ്പിസോഡ് ചിത്രീകരിച്ചത്. ഈ സമയം കൊവിഡ് 19നെ കുറിച്ച് ലോകത്തിന് അറിവുപോലുമുണ്ടായിരുന്നില്ല. എങ്കിലും നെറ്റ്ഫ്ലിക്സ് സീരീസിലെ പ്രവചനം കണ്ട് അന്തംവിടുകയായിരുന്നു കണ്ടവർ. 2019 നവംബറിലാണ് ലോകത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.
Read more: നോട്ടുകൾ വഴി പകരുമോ കൊവിഡ്; ലോകാരോഗ്യ സംഘടനയുടെ നിലവിലെ നിഗമനം ഇങ്ങനെ
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക