ശ്രമിക് ട്രെയിനില്‍ പത്ത് തൊഴിലാളികള്‍ പട്ടിണി മൂലം മരിച്ചോ? വസ്തുത ഇങ്ങനെയെന്ന് സര്‍ക്കാര്‍
ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിച്ചിരുന്നു. ഇപ്പോള്‍ ഇതിന്‍റെ ഭാഗമായുള്ള പ്രചാരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞിരിക്കുകയാണ്.
രാജ്യം കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് പരക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിച്ചിരുന്നു. ഇപ്പോള്‍ ഇതിന്‍റെ ഭാഗമായുള്ള പ്രചാരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞിരിക്കുകയാണ്.
പ്രചാരണം ഇങ്ങനെ
ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്ത 10 കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്തത് മൂലം പട്ടിണി കിടന്ന് മരിക്കേണ്ടി വന്നിരുന്നുവെന്നായിരുന്നു പ്രചാരണം. സര്‍ക്കാര്‍ അവര്‍ക്ക് ഭക്ഷണം നല്‍കിയില്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.
വസ്തുത
എന്നാല്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ശ്രമിക് ട്രെയിനില്‍ യാത്ര ചെയത്പ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ ആരും പട്ടിണി കിടന്ന് മരണപ്പെട്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പരിശോധനാ രീതി
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഈ പ്രചാരണം വ്യാജമാണെന്ന് പറയുന്നത്. പട്ടിണി മൂലം ശ്രമിക് ട്രെയിനില്‍ തൊഴിലാളികള്‍ മരണപ്പെട്ട ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൃത്യമായ നടപടിക്രമങ്ങളോടെ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഒരു മരണത്തിന്‍റെ കാര്യം വ്യക്തമാകൂ. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കണെന്നും പിഐബി ട്വിറ്ററില്‍ കുറിച്ചു.
നിഗമനം
ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ പത്ത് കുടിയേറ്റ തൊഴിലാളികള്‍ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന മരിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.