വിദ്യാര്‍ഥികള്‍ക്ക് 400 രൂപയ്‌ക്ക് സ്‌കൂള്‍ മാസ്‌ക് വില്‍ക്കുന്നു; പ്രചാരണം വ്യാജം

അത്ഭുതം തോന്നിക്കുന്ന ഒരു വ്യാജ പ്രചാരണമാണ് ദില്ലിയില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പടരുന്നത്

delhi school selling mask to students for 400 rupees is fake

ദില്ലി: കൊവിഡ് ലോക്ക് ഡൗണിനിടെ അത്ഭുതം തോന്നിക്കുന്ന ഒരു വ്യാജ പ്രചാരണമാണ് ദില്ലിയില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പടരുന്നത്. ദില്ലി പബ്ലിക് സ്‌കൂള്‍ സൊസൈറ്റി 400 രൂപയ്‌ക്ക് ഫേസ് മാസ്‌കുകള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നു എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകളിലും വാട്‌സ്‌ആപ്പ് സന്ദേശങ്ങളിലും പ്രചരിക്കുന്നത്. 

പ്രചാരണം ഇങ്ങനെ

delhi school selling mask to students for 400 rupees is fake

ഒരു മാസ്‌ക്കിന്‍റെ ചിത്രത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ഇങ്ങനെ. 'സ്‌കൂളിന്‍റെ പേരും ലോഗോയും ആലേഖനം ചെയ്‌ത മാസ്‌ക്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കപ്പെടുന്നതാണ്. 400 രൂപയാണ് വില'. സ്‌കൂളിന്‍റെ പേരും ലോഗോയും മനോഹരമായി മാസ്‌കില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്. 

delhi school selling mask to students for 400 rupees is fake

 

വസ്‌തുത 

നാനൂറ് രൂപയുടെ മാസ്‌കോ! എന്ന് അത്ഭുതം തോന്നിയത് വെറുതയല്ല. പ്രചരിക്കുന്ന പോസ്‌റ്റുകളില്‍ പറയുന്ന വിലയ്‌ക്ക് സ്‌കൂള്‍ അധികൃതര്‍ മാസ്‌ക് വിതരണം ചെയ്യുന്നില്ല എന്നതാണ് വസ്‌തുത

വസ്‌തുതാ പരിശോധനാ രീതി

കൊവിഡ് 19 മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ മാസ്‌കുകള്‍ വില്‍ക്കുന്നില്ല എന്ന് ദില്ലി പബ്ലിക് സ്‌കൂള്‍ അധികൃതര്‍ ഇന്ത്യാ ടുഡേ ഫാക്‌ട് ചെക്കിനോട് വ്യക്തമാക്കി. മാസ്‌കുകള്‍ നിര്‍മ്മിക്കുകയോ കുട്ടികള്‍ക്ക് നല്‍കുകയോ ചെയ്യുന്നില്ല എന്ന് അറിയിച്ച് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. 

നിഗമനം

delhi school selling mask to students for 400 rupees is fake

ദില്ലി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 400 രൂപയ്‌ക്ക് മാസ്‌ക് നല്‍കുന്നു എന്ന വാര്‍ത്ത വ്യാജമാണ്. പേരും ലോഗോയും ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതായാണ് സ്‌കൂളിന്‍റെ വിശദീകരണം. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

Latest Videos
Follow Us:
Download App:
  • android
  • ios