തെര്‍മല്‍ സ്‌കാനറുകള്‍ കൊവിഡ് കണ്ടെത്തുമോ? സംശയം ദുരീകരിക്കാം

ആളുകളുടെ സംശയങ്ങള്‍ ദുരീകരിച്ച് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന

Can Thermal scanners detect COVID 19

ജനീവ: ലോകമെമ്പാടും കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒന്നാണ് തെര്‍മല്‍ സ്‌കാനറുകള്‍. കൊറോണ വൈറസിനെ കണ്ടെത്താനുള്ള കഴിവുണ്ടോ ഈ തെര്‍മല്‍ സ്‌കാനറുകള്‍ക്ക്. ആളുകളുടെ സംശയങ്ങള്‍ ദുരീകരിച്ച് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(WHO). 

Can Thermal scanners detect COVID 19

 

ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

'പനിയുള്ളവരെ(അതായത് ശരാശരി ശരീര താപനിലയ്‌ക്ക് മുകളിലുള്ളവരെ) തിരിച്ചറിയാനാണ് തെല്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കുന്നത്. കൊവിഡ് 19 ബാധിച്ച ആളുകളെ കണ്ടെത്താന്‍ ഇവയ്‌ക്ക് കഴിയില്ല'. 

Can Thermal scanners detect COVID 19

 

അപ്പോള്‍ ചെയ്യേണ്ടത് എന്ത്?  

പനി പിടിപെടാന്‍ നിരവധി കാരണങ്ങളുണ്ട്. നിങ്ങള്‍ക്ക് പനിയുണ്ടെങ്കിലോ മലേറിയയോ ഡെങ്കിപ്പനിയോ പടരുന്ന ഇടങ്ങളിലാണ് എങ്കിലോ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടാനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. 

Can Thermal scanners detect COVID 19

 

കൊവിഡ് 19 നിരീക്ഷണത്തിന്‍റെ ഭാഗമായി തെര്‍മല്‍ സ്‌കാനറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും ഓഫീസുകളിലും എല്ലാം നിത്യോപയോഗ സാധനമായി മാറിക്കഴിഞ്ഞു ഇത്തരം സ്‌കാനറുകള്‍. തെര്‍മല്‍ സ്‌കാനറില്‍ പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന താപനില തെളിഞ്ഞിട്ടും ആരോഗ്യവിദഗ്ധന്‍റെ സഹായം തേടാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. 

ആ വ്യത്യസ്തമായ മാസ്കുകൾ സ്പാനിഷ് ഫ്ലൂ കാലത്തേത് തന്നെയോ?

കൊവിഡിന് മരുന്ന് ഇന്ത്യ കണ്ടെത്തിയോ? പുറത്തുവന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

Latest Videos
Follow Us:
Download App:
  • android
  • ios