അമിത് ഷായ്ക്ക് കൊവിഡ് ബാധയെന്ന് വ്യാജ പ്രചാരണം; അറിയിപ്പുമായി പിഐബി
വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചാരണം നടക്കുന്നത്. ചിത്രം വ്യാജമാണെന്നും പ്രചാരണം വിശ്വസിക്കരുതെന്നും പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമാണ് പ്രചാരണം നടക്കുന്നത്. ഹിന്ദി ന്യൂസ് ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് എഡിറ്റ് ചെയ്താണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വാര്‍ത്ത പ്രചരിക്കുന്നത്. ഈ ചിത്രം വ്യാജമാണെന്നും പ്രചാരണം വിശ്വസിക്കരുതെന്നും പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ചിത്രം മോര്‍ഫ് ചെയ്തതാണെന്നും വാര്‍ത്ത വ്യാജമാണെന്നും പിഐബി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊവിഡ് പരത്താനായി ചിലര്‍ പാത്രങ്ങള്‍ നക്കിത്തുടക്കുന്നുവെന്ന വാര്‍ത്തയും വ്യാജമാണെന്ന് പിഐബി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കൊവിഡ് പരത്താനായി ചിലര്‍ പാത്രങ്ങള്‍ നക്കിത്തുടക്കുന്നുവെന്ന വാര്‍ത്തയും വ്യാജമാണെന്ന് പിഐബി ട്വീറ്റ് ചെയ്തു. നിരവധി വ്യാജ വാര്‍ത്തകളാണ് പിഐബി ഫാക്ട്‌ചെക്ക് വിഭാഗം കണ്ടെത്തുന്നത്. കൊവിഡ് 19 സംബന്ധിച്ച് പുറത്ത് വരുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതര്‍ക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. നിരവധി വ്യാജവാര്‍ത്തകളാണ് കൊവിഡ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
കൊവിഡ് ഭീതി ആയുധമാക്കി സൈബർ തട്ടിപ്പുകാർ; ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജന്മാർ